അലഹാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അലഹാബാദ് ഹൈക്കോടതിയുടെ പ്രഹരം. സംസ്ഥാനത്ത് അടച്ചുപൂട്ടിയ അറവ് ശാലകളുടെ ലൈസൻസ് പുതുക്കി നൽകാനും പുതിയ ലൈസൻസുകൾ അനുവദിക്കാനും കോടതി വിധിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം യോഗി ആദിത്യനാഥ് ആദ്യം എടുത്ത നടപടികളിലൊന്നായിരുന്നു അറവുശാലകൾ പൂട്ടിയിടുകയെന്നത്. അറവു ശാലകൾ പൂട്ടിയിടരുതെന്നും മാംസാഹാരം കഴിക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്നും കോടതി ഉത്തരവിട്ടു.
Read More: പശുവില്‍ വേവിക്കുന്ന ജാതീയത

ജസ്റ്റിസുമാരായ എ.പി.ഷാഹി, സഞ്ജയ് ഹർകൗലി എന്നിവരാണ് നിർണായമായ വിധി പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അറവ് ശാലകൾ പൂട്ടിയിടുമെന്നത്. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ ബിജെപി വാഗ്ദാനം നിറവേറ്റുകയും ചെയ്തു. എന്നാൽ അമിതാവേശത്തിലെടുത്ത തീരുമാനങ്ങൾക്കാണ് ഹൈക്കോടതി ഇപ്പോൾ കടിഞ്ഞാണിട്ടത്.

Read More: ഉത്തർപ്രദേശിൽ പശുക്കൾക്കായി ആംബുലൻസ് സർവീസ്

കോടതി വിധി യോഗി ആദിത്യനാഥിന് വലിയ തിരിച്ചടിയാണെങ്കിലും സംസ്ഥാനത്തെ മാംസ വ്യാപാരികൾക്ക് വിധി വലിയ ആശ്വാസമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook