Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

സൈനികരുടെ കുടുംബത്തെ സഹായിക്കാന്‍ കൈയില്‍ കിടന്ന സ്വര്‍ണവള ഊരി വിറ്റ് അധ്യാപിക

‘സൈനികരുടെ ഭാര്യമാര്‍ കരയുന്നത് കണ്ടപ്പോഴാണ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്’

ലക്നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ കൈയില്‍ ധരിച്ചിരുന്ന വളകള്‍ വിറ്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍. ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പളായ കിരണ്‍ ജാഗ്വാള്‍ ആണ് വള വിറ്റ് കിട്ടിയ ഒന്നര ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
‘സൈനികരുടെ ഭാര്യമാര്‍ കരയുന്നത് കണ്ടപ്പോഴാണ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. അപ്പോഴാണ് കൈയില്‍ കിടക്കുന്ന വളകള്‍ വിറ്റ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് തീരുമാനിച്ചത്. എന്റെ പിതാവ് സമ്മാനമായി തന്ന വളകളാണ് വിറ്റത്,’ ജാഗ്വാള്‍ പറഞ്ഞു.

എല്ലാവരും രാജ്യത്തെ ധീരരായ സൈനികരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘ജനങ്ങള്‍ എല്ലാവരും മുന്നോട്ട് വരണം. നമ്മള്‍ കോടിക്കണക്കിന് പേരുണ്ട്. ഒരാള്‍ ഒരു രൂപയെങ്കിലും സംഭാവന നല്‍കിയാല്‍ നമുക്ക് ഒരുപാട് ശേഖരിക്കാനാവും,’ ജാഗ്വാള്‍ പറഞ്ഞു.

സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നിന്നാണ് അവരുടെ കുടുംബത്തിന് ആശ്വാസമാവുന്നത്. ഭീകരവാദത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഓരോരുത്തരും സംഭാവനകളും നല്‍കുന്നുണ്ട്. രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം മരിച്ച ഭിക്ഷക്കാരിയുടെ 6 ലക്ഷം രൂപ സൈനികരുടെ കുടുംബത്തിന് സംഭാവന ചെയ്തത് വാര്‍ത്തയായി മാറിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up school principal sells bangles to donate funds to families of soldiers

Next Story
മനുഷ്യത്വം കൊണ്ട് കൊതിപ്പിച്ച് സിഖുകാര്‍; ചേര്‍ത്ത് പിടിച്ച സിഖുകാരെ മറക്കില്ലെന്ന് കശ്മീരികള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com