അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ ഭയന്ന് സന്യാസി ജനനേന്ദ്രിയം മുറിച്ചു

28 കാരനായ സന്യാസിയാണ് ആരോപണത്തെ ഭയന്ന് ജനനേന്ദ്രിയം മുറിച്ചത്

ബാംമ്‌ന (ഉത്തർ പ്രദേശ്): അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ ഭയന്ന് സന്യാസി ജനനേന്ദ്രിയം മുറിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ബാംമ്‌ന ജില്ലയിൽനിന്നുളള സന്യാസിയായ മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചത്.

താൻ ആശ്രമം പണിയുന്നത് ഒരു കൂട്ടം പേർക്ക് ഇഷ്ടമല്ലാത്തതിനാൽ അവർ പ്രദേശവാസിയായ ഒരു യുവതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് കളള പ്രചാരണം നടത്തുകയാണെന്നും ഇതിൽ ഭയന്നാണ് ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് സന്യാസി പറയുന്നത്. തന്റെ പേര് കളങ്കപ്പെടുത്തുകയാണ് അവരുടെ ശ്രമമെന്നും സന്യാസി ആരോപിച്ചു.

കാംസിൻ ഗ്രാമത്തിലാണ് 28 കാരനായ സന്യാസി താമസിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. സംഭവത്തിൽ ജില്ലാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up sadhu cuts off his genitals

Next Story
അമൃത്സർ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 59 ആയി
The moderation of comments is automated and not cleared manually by malayalam.indianexpress.com