പാക്കിസ്ഥാന്‍ സിം കാര്‍ഡുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

മുഹമ്മദ് ഷാരൂഖ് എന്നയാളാണ് അതിര്‍ത്തി സുരക്ഷാ സൈന്യത്തിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് ഇയാള്‍

UAE, യുഎഇ,Women Safety, സ്ത്രീ സുരക്ഷ,eve teasing, uae police, dubai police, ദുബായ് പൊലീസ്,ie malayalam,

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന കര്‍ശനമായ സാഹചര്യത്തില്‍, പാക്കിസ്ഥാന്‍ സിം കൈവശം വച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. ഫെറോസാബാദിലെ മൊബോക്ക് അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. മുഹമ്മദ് ഷാരൂഖ് എന്നയാളാണ് അതിര്‍ത്തി സുരക്ഷാ സൈന്യത്തിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് ഇയാള്‍.

ഇയാളുടെ പക്കല്‍ നിന്നും പാക്കിസ്ഥാന്‍ സിം കാര്‍ഡ് അടക്കമുള്ള ഒരു മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ എട്ട് ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധപ്പെടാന്‍ മുഹമ്മദ് ഷാരൂഖ് ഈ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒപ്പം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ഫോണില്‍ ആറ് പാക്കിസ്ഥാനി ഫോണ്‍ നമ്പറുകളും കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up resident with pakistani sim held at ferozepur border

The moderation of comments is automated and not cleared manually by malayalam.indianexpress.com