Latest News

വിദ്യാർത്ഥിനികൾക്ക് സ്കൂട്ടിയും സ്മാർട്ട്ഫോണും, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും; യുപി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിച്ച് കോൺഗ്രസ്

20 ലക്ഷം പേർക്ക് സർക്കാർ ജോലി, ഓരോ കോവിഡ് ബാധിത കുടുംബത്തിനും 25,000 രൂപയുടെ ദുരിതാശ്വാസ പാക്കേജുകൾ തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു

lucknow, congress, priyanka gandhi, pl punia, congress campaign

ന്യൂഡൽഹി: വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിന്റെ 40 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഒട്ടേറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിച്ച് കോൺഗ്രസ്സ്. വിദ്യാർത്ഥിനികൾക്ക് സ്മാർട്ട്ഫോണും സ്കൂട്ടിയും നൽകുമെന്നും കർഷകരുടെ കടങ്ങൾ പൂർണമായി എഴുതിത്തള്ളുമെന്നും അടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയത്. 20 ലക്ഷം പേർക്ക് സർക്കാർ ജോലി, ഓരോ കോവിഡ് ബാധിത കുടുംബത്തിനും 25,000 രൂപയുടെ ദുരിതാശ്വാസ പാക്കേജുകൾ തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു.

അരിക്കും ഗോതമ്പിനും ക്വിന്റലിന് 2500 രൂപ വീതവും, കരിമ്പിന് 400 രൂപയും മിനിമം താങ്ങുവിലയും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കുമെന്നും കോൺഗ്രസ് പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു സംസ്ഥാനത്ത് 40 ശതമാനം സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് പറഞ്ഞത്. “യുപിയിൽ കോൺഗ്രസ് പാർട്ടി 40 ശതമാനം ടിക്കറ്റ് സ്ത്രീകൾക്കായി മാറ്റിവയ്ക്കും. സ്ത്രീകൾ യുപിയുടെ രാഷ്ട്രീയത്തിൽ പൂർണമായി പങ്കെടുക്കണമെന്നത് ഞങ്ങളുടെ പ്രതിജ്ഞയാണ്,” എന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

പിന്നീട്, റായ്ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞത്: “എനിക്ക് ഒരു ദിവസം അവിടെ നിന്ന് പോരാടേണ്ടിവരും, അല്ലേ?” എന്നാണ്. എന്നിരുന്നാലും, “തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല” എന്നും അവർ കൂട്ടിച്ചേർത്തു. “കാര്യങ്ങൾ മുന്നോട്ട് പോവുമ്പോൾ അത് കാണാം,” എന്നും അവൾ പറഞ്ഞു.

Also Read: ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഓത

പാർട്ടിയുടെ ഏറ്റവും പുതിയ തീരുമാനം “സാധാരണ സ്ത്രീകൾക്ക്” പ്രയോജനം ചെയ്യുന്നതാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. “എന്റെ പോരാട്ടം ഒരു പുതിയ തരം രാഷ്ട്രീയത്തിനുവേണ്ടിയാണ്. അത് ശബ്ദമുയർത്താൻ കഴിയാത്തവർക്കുള്ളതാണ്… അങ്ങനെ മാറ്റത്തിലൂടെ ഇവിടെയും സേവനത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാൻ കഴിയും,” എന്ന് അവർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up polls priyanka gandhi congress women farmers covid

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com