/indian-express-malayalam/media/media_files/uploads/2017/02/fire230217.jpg)
ലക്‌നൗ: മൊബൈൽ നമ്പർ നൽകാത്തതിന് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ തീകൊളുത്തി. ഉത്തർപ്രദേശിലെ അസമാഗഡ് ജില്ലയിലാണ് സംഭവം. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫരിഗ ഗ്രാമത്തിലെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇതേ ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് ഷായ് ആണ് പെൺകുട്ടിയെ തീ കൊളുത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഷായ് മൊബൈൽ നമ്പർ വേണമെന്ന് പറഞ്ഞ് നിർബന്ധം പിടിച്ചു. നമ്പർ നൽകില്ലെന്ന് പെൺകുട്ടി വാശി പിടിച്ചതോടെ ഷായ് പെൺകുട്ടിയെ മർദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ ശരീരം മുഴുവൻ തീ പടർന്നു നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. അവിടെനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷായ്‌യെ നാട്ടുകാർ പിടികൂടിയെന്നും പൊലീസ് പറഞ്ഞു.
തീ അണച്ചശേഷം പെൺകുട്ടിയെ അടുത്തുളള സാദർ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെനിന്നും വാരണാസിയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 80 ശതമാനത്തോളം പൊളളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us