ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി. ബലാത്സംഗങ്ങള്‍ പലതരത്തിലുണ്ടെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
Read More: കത്തുവ കേസില്‍ ഇന്ന് വിധി പറയും; ഉറ്റു നോക്കി രാജ്യം
ഗോണ്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജലസേചന വകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി വിവാദ പ്രസ്താവന നടത്തി പുലിവാല്‍ പിടിച്ചത്.
Read More: രണ്ട് വയസുകാരിയുടെ മൃതദേഹം നായ്ക്കള്‍ വലിച്ച് പുറത്തിട്ടത് മാലിന്യ കൂമ്പാരത്തില്‍ നിന്നും
‘ബലാത്സംഗത്തിന് ഒരു സ്വഭാവമുണ്ട്. ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെങ്കില്‍ അത് ബലാത്സംഗമായി തന്നെ കണക്കാക്കും. എന്നാല്‍ ചിലപ്പോള്‍ നമ്മള്‍ കേള്‍ക്കാറുണ്ട് 30-35 വയസിനിടയിലുള്ള സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി എന്ന്. 7-8 വർഷങ്ങളായി അവര്‍ക്ക് മറ്റൊരു ബന്ധം ഉണ്ടായിരിക്കും. പിന്നെ പീഡനം എന്ന പരാതിയുമായി വരും. ഇത്തരം കാര്യങ്ങള്‍ അപ്പോഴേ തുറന്ന് പറയണം,’ ഉപേന്ദ്ര തിവാരി പറഞ്ഞു.
#WATCH UP Minister Upendra Tiwari: Dekhiye rape ka nature hota hai, ab jaise agar koi nabalig ladki hai uske sath rape hua hai toh usko to hum rape manenge, lekin kahin-kahin pe ye bhi sunne ko aata hai ko ki vivahit mahila hai, umar 30-35 saal hai….uska alag-alag nature hai pic.twitter.com/Ou1AMPsvGB
— ANI UP (@ANINewsUP) June 9, 2019
മന്ത്രിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബലാത്സംഗ കേസുകള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി വിചാരണ നടത്തുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഉപേന്ദ്ര പറഞ്ഞു.
ഉത്തർ പ്രദേശിൽ വെള്ളിയാഴ്ച 12 വയസുള്ള ഒരു ദലിത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.