ബറേലി (ഉത്തർപ്രദേശ്): ഭാര്യ രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിൽ കുപിതനായ പിതാവ് മകളെ ടെറസിൽനിന്നും താഴേക്ക് എടുത്തെറിഞ്ഞു. രണ്ടാമത്തെ കുഞ്ഞ് ആൺകുട്ടിയാകാത്തതിലുളള ദേഷ്യത്തിലാണ് പിതാവ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ പർദൗളി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അർവിന്ദ് ഗാംഗ്‌വാർ വീട്ടിലെ ടെറസിനു മുകളിൽനിന്ന് 18 മാസം പ്രായമുളള മകളെ താഴേക്കിട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ചു ദിവസം മുൻപാണ് അർവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. രണ്ടാമത്തെ കുഞ്ഞും പെൺകുട്ടി ആയതോടെ അർവിന്ദ് ടെൻഷനിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഇന്നലെ മദ്യപിച്ചെത്തിയ അർവിന്ദ് മകളെ ബലമായി പിടിച്ച് ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് എടുത്തെറിയുകയായിരുന്നു. സംഭവത്തിൽ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ