അലിഗഡ് (ഉത്തർപ്രദേശ്): എരുമയെ കൊന്നുവെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം. ഉത്തർപ്രദേശിലെ അലിഗഡിലാണ് ഒരു സംഘം പേർ ചേർന്ന് യുവാവിന ക്രൂരമായി തല്ലിച്ചതച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വിഡിയോയും എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

ഒരു കൂട്ടം പേർ ചേർന്ന് യുവാവിനെ തല്ലുന്നത് വിഡിയോയിൽ കാണാം. പൊലീസ് നോക്കിനിൽക്കെയാണ് യുവാവിനെ മർദിച്ചത്. പൊലീസ് യുവാവിനെ കൊണ്ടുപോകുമ്പോഴും പിന്നാലെ പോയി ജനക്കൂട്ടം യുവാവിനെ മർദിക്കുന്നുണ്ട്.

പ്രദേശത്തെ ഒരു വീട്ടിൽ എരുമയെ കൊന്നതായി വിവരം ലഭിച്ചു. ഇതനുസരിച്ചാണ് സ്ഥലത്ത് എത്തിയത്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook