Latest News

യുപി ‘ലവ് ജിഹാദ്’: പ്രായപൂർത്തിയായി, ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് 22കാരി

താനും റാഷിദും വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുകയായിരുന്നുവെന്നും അപ്പോഴാണ് പൊലീസ് റാഷിദിനെ അറസ്റ്റ് ചെയ്തതെന്നും മൂന്ന് മാസം ഗർഭിണിയായ പിങ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു

love jihad,'ലൗ ജിഹാദ്', love jihad law, 'ലൗ ജിഹാദ്' നിയമം, up love jihad law, യുപി 'ലൗ ജിഹാദ്' നിയമം, up love jihad law cases, യുപി 'ലൗ ജിഹാദ്' നിയമം കേസുകൾ, up police, യുപി  പൊലീസ്, up love religious conversion prohibition law, religious conversion prohibition act, യുപി മതപരിവർത്തന നിരോധന നിയമം, 'up love religious conversion prohibition law cases, യുപി മതപരിവർത്തന നിരോധന നിയമം കേസുകൾ, news in malayalam, വാർത്തകൾ മലയാളത്തിൽ, malayalam news, മലയാളം വാർത്തകൾ, latest news, ലേറ്റസ്റ്റ് വാർത്തകൾ, latest malayalam news, ലേറ്റസ്റ്റ് മലയാളം വാർത്തകൾ, love jihad  news, 'ലൗ ജിഹാദ്' വാർത്തകൾ, love jihad  news in malayalam, 'ലൗ ജിഹാദ്' വാർത്തകൾ മലയാളത്തിൽindian express malayalam, ഇന്ത്യൻ എക്‌സ് മലയാളം, ie malayalam,  ഐഇ മലയാളം

ലഖ്​നൗ: ഉത്തർപ്രദേശിലെ പുതിയ മത പരിവർത്തന വിരുദ്ധ നിയമപ്രകാരം ഭർത്താവിനെയും ഭർതൃ സഹോദരനെയും അറസ്​റ്റ്​ ചെയ്തതിനെ തുടർന്ന് സർക്കാർ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗർഭിണിയായ യുവതി ഒടുവിൽ ഭർതൃഗൃഹത്തിലേക്ക് പോയി. താനും റാഷിദ് അലിയും (22) ജൂലൈയിൽ വിവാഹിതരായതാണെന്നും തനിക്ക് 22 വയസുണ്ടെന്നും കുടുംബത്തോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്നും പിങ്കി മജിസ്‌ട്രേറ്റിനോട് പറഞ്ഞതിനെ തുടർന്നാണ് ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ അനുമതി നൽകിയത്.

താനും റാഷിദും വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുകയായിരുന്നുവെന്നും അപ്പോഴാണ് പൊലീസ് റാഷിദിനെ അറസ്റ്റ് ചെയ്തതെന്നും മൂന്ന് മാസം ഗർഭിണിയായ പിങ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. റാഷിദിന്റെ മൂത്ത സഹോദരൻ സലീ(25)മിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതിന് പിങ്കിയുടെ പക്കൽ തെളിവില്ലെന്നും റാഷിദ് മകളെ നിർബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ചുവെന്ന പിങ്കിയുടെ അമ്മ നൽകിയ പരാതിയിലാണ് തങ്ങൾ നടപടിയെടുത്തതെന്നും പോലീസ് പറഞ്ഞു.

“താൻ ജനിച്ചത് 1998 ലാണെന്നും താനും റാഷിദും ജൂലൈ 24 ന് ഡെറാഡൂണിൽ നിക്കാഹ് നടത്തിയെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി പറഞ്ഞു.” താൻ മതം മാറിയെന്നും റാഷിദിന്റെ കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പിങ്കി പറഞ്ഞതായി മൊറാദാബാദിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് വിദ്യ സാഗർ മിശ്ര വ്യക്തമാക്കി.

Read More: മിശ്രവിവാഹം; കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നടന്ന ചടങ്ങ് പൊലീസ് തടഞ്ഞു

പിങ്കി ഗർഭിണിയാണെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് നിലവിൽ പ്രശ്നമൊന്നുമില്ലെന്ന് അൾട്രാസൌണ്ട് സ്കാനിങ്ങിൽ വ്യക്തമായിട്ടുണ്ടെന്നും പിങ്കിയെ പരിശോധിച്ച മൊറാദാബാദ് മഹിള ജില്ലാ ആശുപത്രിയിലെ ആക്ടിംഗ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. നിർമ്മല പഥക് പറഞ്ഞു. പിങ്കിയുടെ ഗർഭം അലസിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അത് ഉദ്യോഗസ്ഥർ നിഷേധിച്ചു.

ഉത്തർപ്രദേശിലെ പുതിയ മത പരിവർത്തന വിരുദ്ധ നിയമപ്രകാരം പിങ്കിയുടെ ഭർത്താവ് റാഷിദും സഹോദരൻ സലീമും ഇപ്പോഴും ജയിലിലാണ്. യുവതിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നിയമോപദേശം തേടുമെന്നും തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും മൊറാദാബാദ് പോലീസ് അറിയിച്ചു.

മൊറാദാബാദിലെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുവന്നയുടനെ പിങ്കി അടിവയറ്റിലെ വേദനയെക്കുറിച്ച് പരാതിപ്പെടുകയും മഹിള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് മോചിതയായതെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും വേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പിങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും അസ്വസ്ഥതയുണ്ടെന്ന് പരാതിപ്പെട്ടതിനാൽ വാദം കേൾക്കൽ വൈകി.

“പിങ്കിയുടെ നിക്കാഹും പരിവർത്തനവും ഉൾപ്പെടെയുള്ള മൊഴികളിലെ എല്ലാ വിശദാംശങ്ങളും പരിശോധിച്ചുറപ്പിക്കും. രേഖകൾ പരിശോധിക്കും. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും മൊഴിയെടുക്കും,” മൊറാദാബാദിലെ സീനിയർ പോലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up love jihad 22 year old tells court she is major goes with mans family

Next Story
സ്പുട്നിക് വി കോവിഡ് വാക്സിന് 91.4 ശതമാനം ഫലപ്രാപ്തിയെന്ന് റഷ്യSputnik vaccine india, Sputnik vaccine pune, Sputnik vaccine clinical trials, Sputnik 5 vaccine in india, Covid vaccine india, india vaccine news
The moderation of comments is automated and not cleared manually by malayalam.indianexpress.com