വാരണാസി: യു പിയിലെ ആശുപത്രിയിലെ കൂട്ടമരണത്തിന് കാരണം ഇൻഡസ്ട്രസിയൽ ഗ്യാസ്
ബി ജെ പിയുടെ അലഹബാദ് എം എൽ എ ഹർഷവർധൻ ബാജ്പൈയുടെ പിതാവ് ഡയറക്ടറായ സ്ഥാപനാണ് ഗ്യാസ് നൽകിയത്. ഈ സ്ഥാപനത്തിന് മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുളള ലൈസൻസ് ഇല്ലെന്നും റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ യു പിയിലെ വാരണസായിലെ ആശുപത്രിയിൽ രോഗികൾ മരിച്ചതിന് കാരണം ഇൻഡ്സ്ട്രിയൽ ഗ്യാസ് ഉപയോഗിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ബി ജെപി എം എൽ എയുടെ കുടുംബ വ്യവസായ സ്ഥാപനമാണ് ഗ്യാസ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രത്തിന്രെയും യുപി സർക്കാരിന്രെയും സംയുക്ത അന്വേഷണം സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.

മൂന്ന് ദിവസത്തിനുളളിൽ പതിനാല് പേർ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. ജൂൺ അറിനും എട്ടിനും ഇടയ്ക്കാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സുന്ദർലാൽ ആശുപത്രിയിലാണ് ദുരന്തം സംഭവച്ചിത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ആശുപത്രിയിൽ ഉപയോഗിച്ചത് നൈട്രസ് ഓക്സൈഡ് ആയിരുന്നുവെന്നുും ഇത് ആരോഗ്യവശ്യത്തന് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അലഹബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നൈട്രസ് ഓക്സൈഡ് വിതരണം ചെയ്ത പാരെർഹാറ്റ് ഇൻഡസ്ട്രിയൽ എന്രർപ്രൈസസ്സിന് മെഡിക്കൽ ഗ്യാസ് ഉൽപ്പാദിപ്പിക്കാനുളള ലൈസൻസ് ഇല്ല.

ബി ജെ പിയുടെ അലഹബാദ് എം എൽ എ ഹർഷവർധൻ ബാജ്പൈയുടെ പിതാവ് അശോക് കുമാർ ബാജപൈ ഇൻഡ്സ്ട്രിയൽ ഗ്യാസ് നൽകിയ സ്ഥാപനത്തിൽ 1.21 കോടി രൂപയുടെ ഓഹരിയുളള ഡയറക്ടറാണ്. കുടുംബ വ്യവസായ ഗ്രൂപ്പാണ് ഈ സ്ഥാപനം. സ്റ്റീൽ, കെമിക്കൽ, പേപ്പർ, സൗരോർജ്ജം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനം. ഈ സ്ഥാപനത്തിന് മെഡിക്കൽ നൈട്രജൻ ഓക്സൈഡോ ഓക്സിജനോ ഉൽപ്പാദിപ്പിക്കാനുളള ലൈസൻസിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയിട്ടില്ലെന്ന് അസിസ്റ്റന്ര് ഡ്രഗ് ഇൻസ്പെക്ടർ കെ. ജി ഗുപ്ത യുടെ വിവരാവകാശ മറുപടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടണ്ട്.

ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ല എന്ന് സമ്മതിച്ച ഹർഷവർധൻ ബാജ്പൈ മരണകാരണം സ്ഥാപനം നൽകിയ ഗ്യാസ് അല്ലെന്ന് അവകാശപ്പെട്ടു. ഇതേ ഗ്യാസ് തന്നെയാണ് ലക്‌നൗവിലെ കിങ് ജോർജ് ആരോഗ്യ സർവകലാശാലയിലും അലഹബാദിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളജിലും ഇതേ ഗ്യാസ് തന്നെയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ