scorecardresearch

കര്‍ണാടകയിലെ ഐഎഎസ് ഓഫീസറുടെ മരണം; കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് യുപി സര്‍ക്കാര്‍

ഈ മാസം 17 ന് ലക്‌നൗവിലെ ഗസ്റ്റ് ഹൗസിനു സമീപത്താണ് അനുരാഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

കര്‍ണാടകയിലെ ഐഎഎസ് ഓഫീസറുടെ മരണം; കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് യുപി സര്‍ക്കാര്‍

ലക്‌നൗ: ദുരൂഹസാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ മരിച്ച കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുരാഗ് തിവാരിയുടെ കേസ് സിബിഐയ്ക്കു കൈമാറാന്‍ യുപി സര്‍ക്കാരിന്റെ തീരുമാനം. കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് പ്രിന്‍സിപ്പള്‍ സെക്രട്ടറി വ്യക്തമാക്കി.

36കാരനായ ഐഎസ് ഓഫീസറുടെ കുടുംബം ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ഇവര്‍ യോഗിയോടെ ആവശ്യപ്പെടുകയും ചെയ്തു. തിവാരി കൊല്ലപ്പെട്ടതാകാമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ മാസം 17 ന് ലക്‌നൗവിലെ ഗസ്റ്റ് ഹൗസിനു സമീപത്താണ് അനുരാഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തനിക്ക് ജീവനു ഭീഷണിയുള്ളതായി അനുരാഗ് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലക്‌നൗവിലെ റസ്റ്റോറന്റിലേക്ക് കൂട്ടുകാരനോടൊപ്പം കടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്ന് 11 മണിയോടെ മുറിയിലേക്കു പോയ തിവാരിയെ പുലര്‍ച്ചെ 4.30 നും 6 മണിക്കും ഇടയിലാവാം കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Up govt recommends cbi investigation into ias officer anurag tiwaris death