/indian-express-malayalam/media/media_files/hMotoWSCtY9KlIoFoz9z.jpg)
മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കുമൊപ്പം താമസിക്കുന്ന മക്കളോ മറ്റ് ആരെങ്കിലുമായോ ഉള്ള ബന്ധത്തിൽ സന്തുഷ്ടരല്ലെങ്കിൽ അവരെ പുറത്താക്കാൻ നിയമപരമായ അവകാശം നൽകാൻ ഒരുങ്ങുന്നത് ഉത്തർപ്രദേശ് സർക്കാരാണ്.
മാതാപിതാക്കളുടെയും മുതിർന്ന പൗരരരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ 2007-ലെ നിയമത്തിന് കീഴിലുള്ള സംസ്ഥാന ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭയുടെ പരിഗണനയിലാണിപ്പോൾ.
കുട്ടികളോ ബന്ധുക്കളോ രക്ഷിതാക്കളുടെ അല്ലെങ്കിൽ മുതിർന്ന പൗരരുടെ ഉപജീവനത്തിനായി പണം നൽകുന്നില്ലെങ്കിൽ അവരുടെ കുട്ടികളെയോ ബന്ധുക്കളെയോ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള അവകാശം ഫലപ്രദമായി നൽകുന്ന മാറ്റങ്ങൾ ഞങ്ങൾ കൊണ്ടുവരികയാണെന്ന് സാമൂഹികക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി അസിം അരുൺ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"ഇതുമായി ബന്ധപ്പെട്ട സംസ്ഥാന നിയമ കമ്മീഷനിൽ നിന്ന് ലഭിച്ച അഭിപ്രായം പരിശോധിച്ച്, സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്... ഇത് ഉടൻ പാസാക്കാനാണ് സാധ്യത," മന്ത്രി പറഞ്ഞു.
“അടുത്തിടെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, ഈ നിർദ്ദേശം പരിഗണിച്ചെങ്കിലും മുതിർന്ന പൗരർ, കുട്ടികൾക്കും മാതാപിതാക്കൾക്കും പങ്കിട്ട അവകാശമുള്ള പൂർവ്വിക സ്വത്തിലാണ് താമസിക്കുന്നതെങ്കിൽ എന്തുചെയ്യും തുടങ്ങിയ ചില പ്രശ്നങ്ങൾ ഉന്നയിച്ചതിനാൽ പാസാക്കാനായില്ല. ഞങ്ങൾ അതേ കുറിച്ച് പഠനം നടത്തുകയാണ്. നിർദ്ദേശത്തിൽ മാറ്റങ്ങൾ വരുത്തുകയും ഉടൻ അത് തിരികെ അയക്കുകയും ചെയ്യും. അത് ഉടൻ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു," അരുൺ കൂട്ടിച്ചേർത്തു.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിലവിലുള്ള നിയമങ്ങളിൽ, മുതിർന്ന പൗരന്മാർ നൽകുന്ന പരാതികൾ പരിഹരിക്കാൻ പ്രാദേശിക തലത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരുടെ (എസ്ഡിഎം) നേതൃത്വത്തിലുള്ള ട്രൈബ്യൂണലുകളുണ്ടെന്ന് ഉത്തർപ്രദേശിലെ സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ഇതുവരെ, നിയന്ത്രണങ്ങൾക്ക് കീഴിലുള്ള നിയമങ്ങൾ പ്രകാരം മുതിർന്ന പൗരന്മാർക്ക് പ്രാദേശികമായുള്ള ട്രൈബ്യൂണലിൽ പരാതിപ്പെടാനുള്ള അവകാശമുണ്ടായിരുന്നു. നിലവിലുള്ള നിയമങ്ങൾ പ്രകാരം, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലുകൾ മുതിർന്ന പൗരർ നൽകുന്ന പരാതികൾ പരിഹരിക്കും.ഈ പരാതികൾക്കുള്ള അപ്പലന്റ് അതോറിറ്റി ജില്ലാ മജിസ്‌ട്രേറ്റാണ്. ഈ ട്രൈബ്യൂണലുകൾക്ക് കീഴിൽ ഒരു അനുരഞ്ജന നടപടികൾ നിർവഹിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥനുമുണ്ട് (റീകൺസീലിയേഷൻ ഓഫീസർ). പരാതി ലഭിച്ചതിന് ശേഷമുള്ള ആദ്യപടി ഇരു കക്ഷികളും തമ്മിൽ അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ നടത്തുക എന്നതായിരുന്നു - കൂടുതലും മുതിർന്ന പൗരന്മാരുടെ കുട്ടികളോ ബന്ധുക്കളോ ആയിരിക്കും എതിർകക്ഷികൾ. തുടർന്ന്, മക്കൾ, അവരുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്ക് പ്രതിമാസം നിശ്ചിത തുക നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവ് നൽകും. ഈ തുക പ്രതിമാസം 10,000 രൂപയായി പരിധി നിജപ്പെടുത്തിയിരുന്നു. മക്കൾ തുക നൽകാൻ വിസമ്മതിച്ചാൽ ഒരു മാസം തടവിന് ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്,” എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഇപ്പോൾ, ഭേദഗതിക്ക് ശേഷം, പുതിയ നിയമം വരുമ്പോൾ, മുതിർന്ന പൗരർക്ക് അവരുടെ മക്കളെയോ ബന്ധുക്കളെയോ അവരുടെ സ്ഥലത്ത് നിന്ന് നിർബന്ധമായി പുറത്താക്കാനുള്ള അവകാശം നൽകും. തന്റെ ഉപജീവനത്തിനുള്ള പണം നൽകാത്തതിന്, തനിക്കൊപ്പം താമസിക്കുന്ന മക്കൾ, ബന്ധുക്കൾ, മറ്റുള്ളവർ എന്നിവർക്കെതിരെ മുതിർന്ന പൗരർക്കുള്ള പ്രാദേശിക ട്രൈബ്യൂണലിന് പരാതി നൽകാം. അങ്ങനെ വന്നാൽ അവരുടെ വസ്തുവിൽ താമസിക്കുന്ന ആരെയും (മക്കളോ ബന്ധുക്കളോ മറ്റാരെങ്കിലുമോ) നിർബന്ധിച്ച് ഒഴിപ്പിക്കാൻ കഴിയും. അതിന് കോടതി ഇടപെടൽ ആവശ്യമില്ല. കുട്ടികൾക്കോ ബന്ധുക്കൾക്കോ വീട് ഒഴിയാൻ ട്രൈബ്യൂണൽ 30 ദിവസത്തെ സമയം നൽകും, ഇല്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ച് ട്രൊബ്യൂണൽ അവരെ പുറത്താക്കും. കുടിയൊഴിപ്പിക്കൽ പ്രക്രിയയിൽ ട്രൈബ്യൂണലിനെ സഹായിക്കാൻ നിയമപ്രകാരം പൊലീസ് സഹായം ആവശ്യപ്പെടാം,” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.