കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ രാഹുലും പ്രിയങ്കയും ലഖിംപൂര്‍ ഖേരിയിൽ

ലക്നൗവിലേക്കുള്ള യാത്രക്കായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ തടഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Lakhimpur Kheri, Rahul Gandhi, Priyanka Gandhi, Lakhimpur Kheri Updates, Lakhimpur Kheri incident, Lakhimpur Kheri violence, Kisan Andolan, farmers protest, UP Lakhimpur Kheri Violence , UP Lakhimpur Kheri Violence, India farmers, ie malayalam

ലക്നൗ: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുൽ ഗാന്ധി എംപിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും ഉൾപ്പെട്ട കോൺഗ്രസ് നേതാക്കളുടെ സംഘം ലഖിംപുര്‍ ഖേരിയിലെത്തി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും ഇവർക്കൊപ്പമുണ്ട്.

ലക്നൗ വിമാനത്താവളത്തിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ ലഖിംപുര്‍ ഖേരിയിലേക്കു പുറപ്പെട്ട രാഹുൽ പ്രിയങ്കയെ കാണാൻ സിതാപുർ പിഎസി ഗസ്റ്റ് ഹൗസിലാണ് ആദ്യമെത്തിയത്. തുടർന്നാണ് ഇരുവരും ലഖിംപുര്‍ ഖേരിയിലേക്കു പോയത്.

തിങ്കളാഴ്ച ലഖിംപുർ ഖേരിയിലേക്കു യാത്ര തിരിച്ച പ്രിയങ്കയെ സിതാപുരിൽനിന്ന് യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് പിഎസി ഗസ്റ്റ് ഹൗസിലേക്കു മാറ്റുകയായിരുന്നു. 24 മണിക്കൂർ കസ്റ്റഡിക്കൊടുവിൽ ഇന്നലെയാണ് പ്രിയങ്കയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

പ്രിയങ്ക ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ യുപി പൊലീസ് അനുവദിക്കുകയായിരുന്നു. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് അഞ്ച് സംഘങ്ങളായി മാത്രമേ പോകാന്‍ കഴിയൂ.

രാഹുലും പ്രിയങ്കയും ഒരേ വാഹനത്തിലാണ് സഞ്ചരിക്കുന്നത്. രൺദീപ് സുർജേവാലയും ദീപിന്ദർ ഹൂഡയും മറ്റൊരു വാഹനത്തിലും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും വേറൊരു വാഹനത്തിലുമാണ് യാത്ര ചെയ്യുന്നത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സംഘത്തിലുണ്ട്.

ലഖിംപുര്‍ ഖേരിയിലേക്കു സ്വന്തം വാഹനത്തില്‍ യാത്ര അനുവദിക്കില്ലെന്നും പൊലീസ് വാഹനത്തില്‍ പോകണമെന്നുമുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് രാഹുൽ ഗാന്ധി നേതാക്കള്‍ വിമാനത്താവളത്തില്‍ അല്‍പ്പനേരം ധര്‍ണ നടത്തി. ഇതിനു പിന്നാലെയാണ് സ്വന്തം വാഹനത്തില്‍ പോകാന്‍ പൊലീസ് ഇവരെ അനുവദിച്ചത്.

ലക്‌നൗ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്ന് ലഖിംപുര്‍ ഖേരിയിലേക്കു യാത്ര തിരിക്കും മുന്‍പ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

”യുപി സര്‍ക്കാര്‍ എനിക്ക് എന്ത് തരത്തിലുള്ള അനുമതിയാണ് നല്‍കിയത്? വിമാനത്താവളത്തിനു പുറത്തുപോകാന്‍ ഇവര്‍ എന്നെ അനുവദിക്കുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ കാറില്‍ (ലഖിംപൂര്‍ ഖേരിയിലേക്ക്) പോകണം, പക്ഷേ അവര്‍ (പൊലീസ്) ഞങ്ങളെ അവരുടെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകനും ഛത്തീസ്ഗഡ്, പഞ്ചാബ് സര്‍ക്കാരുകള്‍ 50 ലക്ഷം രൂപ സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിമായരായ ഭൂപേഷ് ബാഗേലും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും ലക്‌നൗ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണു സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

അതിനിടെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഉച്ചയ്ക്കുശേഷം മന്ത്രാലയത്തിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മിശ്ര കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ മകനെതിരെ കൊലക്കേസ് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് കൂടിക്കാഴ്ച ഞായറാഴ്ചത്തെ സംഭവം നടക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ചും 40 മിനിറ്റോളം ചര്‍ച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയ മൂന്ന് എസ് യുവികളില്‍ ഒന്ന് മന്ത്രിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ കാറിൽ മന്ത്രിയുടെ മകൻ ഉണ്ടായിരുന്നുവെന്നാണ് ആരോപണം.

Also Read: കർഷകർക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണം: രാഹുൽ ഗാന്ധി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up govt allows rahul priyanka gandhi to visit lakhimpur kheri

Next Story
കർഷകർക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണം: രാഹുൽ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com