ലഖ്നൗ: കശാപ്പുശാലകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഉത്തർ പ്രദേശിൽ ഇറച്ചിവില്‍പ്പനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തും. തിങ്കളാഴ്ച മുതല്‍ മാട്-കോഴി ഇറച്ചി വില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു. മല്‍സ്യവില്‍പനക്കാരും സമരത്തില്‍ പങ്കുചേരും.

യുപിയിൽ അനധികൃത അറവു ശാലകളും യന്ത്രവൽക്കൃത അറവുശാലകളും അടച്ചു പൂട്ടാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിയിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുളളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാംസാഹാരം നിരോധിച്ചിരുന്നു.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ നിരവധി കശാപ്പുശാലകൾ പൂട്ടിച്ചിരുന്നു. അനധികൃത അറവുശാലകൾ പൂട്ടുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ