/indian-express-malayalam/media/media_files/uploads/2017/03/voting-woman.jpg)
ന്യൂഡൽഹി:∙ഉത്തർപ്രദേശിലും മണിപ്പൂരിലും ഇന്ന് അവസാന ഘട്ട തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ ഏഴാം ഘട്ടവും മണിപ്പൂരിലെ രണ്ടാം ഘട്ടവും വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. ഇതോടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ നേരത്തേ വോട്ടെടുപ്പു പൂർത്തിയായിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും രണ്ടു മണ്ഡലങ്ങളിൽ കൂടി വോട്ടെടുപ്പ് നടക്കാനുള്ളതിനാൽ നാളെ വൈകിട്ടാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരിക.
ലക്‌നൗവിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. വരുന്ന ശനിയാഴ്‌ചയാണ് വോട്ടെണ്ണൽ.
LIVE UPDATES
6.00 - വോട്ടെടുപ്പിന്റെ ക്രത്യമായ കണക്ക് ലഭിക്കാൻ ഇനിയും കാത്തിരിക്കണം
5.30 - പോളിങ് പൂർത്തിയി ഇതുവരെ യുപിയിൽ പോളിങ് ശതമാനം 56 ശതമാനമായി
4.10 - വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു
3.00 - യുപിയിൽ പോളിങ് ശതമാനം 50 കടന്നു
2: 40 pm: മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിൽ രണ്ടു മണി വരെ 78% പോളിങ് രേഖപ്പെടുത്തി.
2:23 pm: ഉച്ചയ്‌ക്ക് രണ്ട് മണി വരെ യുപിയിൽ 41% പോളിങ് രേഖപ്പെടുത്തി.
1:34 pm: ഒരു മണി വരെ യുപിയിൽ 38% പോളിങ് രേഖപ്പെടുത്തിയതായി അനൗദ്യോഗിക റിപ്പോർട്ട്.
12:27 pm: 12 മണി വരെ യുപിയിൽ 26 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
11:50 am: യുപിയിൽ രാവിലെ 11 മണി വരെ 22.84% പോളിങ് രേഖപ്പെടുത്തി.
11:28 am: മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 11 മണി വരെ 45% പോളിങ്.
10:37 am:
#UttarPradeshpolls2017 Special arrangements for women at polling booth no 394 in Aurai (Bhadohi) #internationalwomensdaypic.twitter.com/B6iASeivKI
— ANI UP (@ANINewsUP) March 8, 2017
10:30 am: ബിജെപി നേതാവ് മുരളി മനോഹർ ജോഷി വാരണസിയിൽ വോട്ട് രേഖപ്പെടുത്തി.
10: 00 am: രാവിലെ 9 മണി വരെ യുപിയിൽ 10.43% പോളിങ് രേഖപ്പെടുത്തിയതായി അനൗദ്യോഗിക റിപ്പോർട്ട്.
9:45 am:
Apna Dal leader & Union Minister Anupriya Patel casts her vote at polling booth no. 335 of Mirzapur, says "we will win all 40 seats". pic.twitter.com/Sfoma30RkZ
— ANI UP (@ANINewsUP) March 8, 2017
7:45 am: യുപിയിലെ മിർസാപൂരിലെ പോളിങ് ബൂത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല.
7:25 am: വോട്ടെടുപ്പിന് പ്രാധാന്യം നൽകണമെന്ന് ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
उत्तर प्रदेश में आज आखिरी चरण का मतदान है। मेरा निवेदन है कि आप अपना कीमती वोट अवश्य दें। पहले मतदान, फिर जलपान!
— Narendra Modi (@narendramodi) March 8, 2017
7:20 am:
#UPPolls2017: Voters queue up at polling booths 176,177,178 in Mirzapur to cast their vote in the last phase of Uttar Pradesh elections pic.twitter.com/ZfnHZPGBsh
— ANI UP (@ANINewsUP) March 8, 2017
7:15 am:
Urging all those voting today, in the 2nd phase of the Manipur Assembly Elections to turnout in large numbers & vote.
— Narendra Modi (@narendramodi) March 8, 2017
7: 12 am: പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ്ങ്.
/indian-express-malayalam/media/media_files/uploads/2017/03/okram-ibobi-singh.jpg)
7:00 am: ഉത്തർപ്രദേശിലെ 40 മണ്ഡലങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ആരംഭിച്ചു. മണിപ്പൂരിൽ 22 മണ്ഡലങ്ങളിലേക്കുളള രണ്ടാം ഘട്ടവും തുടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us