/indian-express-malayalam/media/media_files/2026/01/06/up-sir-2026-01-06-18-03-35.jpg)
യുപി കരട് വോട്ടർ പട്ടിക പുറത്ത്
ലഖ്നൗ: ഉത്തർപ്രദേശിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പുറത്തിറക്കി. പ്രത്യേക തീവ്ര പുനപരിശോധനയ്ക്ക് ശേഷം പുറത്തുവിട്ട പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 12.55 കോടി വോട്ടർമാരാണുള്ളത്. പുനപരിശോധനയുടെ ഭാഗമായി ഏകദേശം 2.89 കോടി വോട്ടർമാരെ (18.70 ശതമാനം) പട്ടികയിൽ നിന്ന് ഒഴിവാക്കി. രാജ്യത്ത് ഇത്രയധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്.
Also Read:കരൂർ ദുരന്തം: ടിവികെ നേതാക്കൾക്ക് സിബിഐ സമൻസ്; ചോദ്യം ചെയ്യൽ ഉടൻ
മരണം, താമസം മാറുന്നത്, സ്ഥലത്തില്ലാത്തവർ, ഒന്നിലധികം ഇടങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവർ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയധികം ആളുകൾ പട്ടികയിൽ നിന്ന് പുറത്തായത്. താമസം മാറിയവർ/സ്ഥലത്തില്ലാത്തവർ 2.17 കോടി പേരെയും മരണം മൂലം 46.23 ലക്ഷം പേരെയും ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്ന് 25.57 ലക്ഷം പേരെയും ഒഴിവാക്കി.
Also Read:'ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാം'; ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്
ബൂത്ത് ലെവൽ ഓഫീസർമാർക്ക് വോട്ടർമാരെ നേരിട്ട് കണ്ടെത്താൻ കഴിയാത്തതോ അല്ലെങ്കിൽ നിശ്ചിത സമയത്തിനകം എൻറോൾമെന്റ് ഫോമുകൾ സമർപ്പിക്കാത്തതോ ആണ് ഒഴിവാക്കലുകൾക്ക് കാരണമായതെന്ന് യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞു.
കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എട്ട് ശതമാനത്തോളം വോട്ടർമാരുടെ മാപ്പിംഗ് നടപടികൾ പൂർത്തിയാക്കാനുണ്ട്. ഇവർക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. അന്തിമ പട്ടികയിൽ ഉൾപ്പെടുന്നതിനായി ഇവർ ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
Also Read:ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ
നേരത്തെ ഡിസംബർ 31-ന് കരട് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, വൻതോതിലുള്ള ഒഴിവാക്കലുകൾ നടന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടിനൽകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 27-നാണ് ഉത്തർപ്രദേശ് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചത്.
Read More: ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us