ആഗ്ര: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. ആഗ്ര എക്‌സ്പ്രസ്‌വേയിലായിരുന്നു സംഭവം. മൊബൈൽ പൊലീസ് കൺട്രോൾ റൂം (PCR) വാൻ പിന്തുടർന്നാണ് ബൈക്ക് നിർത്തിച്ചത്. പൊലീസിന്റെ കൃത്യസമയത്തെ ഇടപെടൽ മൂലം ബൈക്കിലുണ്ടായിരുന്ന കുഞ്ഞടക്കം മൂന്നുപേരാണ് രക്ഷപ്പെട്ടത്.
ആഗ്ര എക്സ്പ്രസ്‌വേയിലൂടെ പോകവേയാണ് ബൈക്കിൽനിന്നും തീ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ബൈക്കിനെ പിന്തുടർന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. പൊലീസ് വാൻ പിന്തുടർന്നാണ് ബൈക്ക് നിർത്തിച്ചത്. ബൈക്കിൽനിന്നും എല്ലാവരെയും മാറ്റിയശേഷം തീ അണച്ചു. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിച്ചു.
#इटावा-PRV1617 आज 108 km से 112 की तरफ जा रही थी तभी एक बाइक सवार ने तेजी से क्रॉस किया जिसके पीछे बंधे बैग में आग लगी दिखाई दी जो तेजी से बढ़ रही थी,बिना कोई देर किए उस बाइक का 4 km पीछाकर रुकवा,बाइक सवार दंपत्ति को नीचे उतारकर आग बुझाया @Uppolice @UPGovt #SaveLife #HappyToServe pic.twitter.com/T2d6JiVGk7
— UP100 (@up100) April 14, 2019
വലിയൊരു ദുരന്തം ഒഴിവാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് ഡിജിപി അഭിനന്ദിച്ചു. ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.