scorecardresearch

പരാതിക്കാരിയായ വൃദ്ധയെ കൊണ്ട് കാലുപിടിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പേരക്കുട്ടിയുടെ മരണത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് കരഞ്ഞു കൊണ്ട് അവര്‍ സബ് ഇന്‍സ്‌പെക്ടര്‍ തേജ് പ്രതാപ് സിങ്ങിന്റെ കാലില്‍ വീഴുന്നുണ്ട്.

പേരക്കുട്ടിയുടെ മരണത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് കരഞ്ഞു കൊണ്ട് അവര്‍ സബ് ഇന്‍സ്‌പെക്ടര്‍ തേജ് പ്രതാപ് സിങ്ങിന്റെ കാലില്‍ വീഴുന്നുണ്ട്.

author-image
WebDesk
New Update
പരാതിക്കാരിയായ വൃദ്ധയെ കൊണ്ട് കാലുപിടിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ മറ്റൊരു ഉദാഹരണം പൊതു ജനത്തിനു മുന്നില്‍ തുറന്നു കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വൈറലാകുന്നത്. പരാതിയുമായെത്തിയ വൃദ്ധയായ സ്ത്രീയെ കൊണ്ട് കാലുപിടിപ്പിച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment

ബ്രഹ്മ ദേവി എന്ന 75 കാരിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ കൈകള്‍ കൂപ്പി കരഞ്ഞെത്തിയത്. തന്റെ പേരക്കുട്ടിയായ ആകാശ് യാദവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ എത്തിയത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് കരഞ്ഞു കൊണ്ട് അവര്‍ സബ് ഇന്‍സ്‌പെക്ടര്‍ തേജ് പ്രതാപ് സിങ്ങിന്റെ കാലില്‍ വീഴുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.

ആകാശ് ജോലി ചെയ്തുകൊണ്ടിരുന്ന പ്ലൈവുഡ് ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് ബ്രഹ്മ ദേവി ആരോപിച്ചു. ആകാശ് ജോലി ചെയ്തിരുന്ന ഫാക്ടറിയുടെ ഉടമസ്ഥന്‍ അജയ് ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അജയ് ഗുപ്ത ഒളിവിലാണ്.

Advertisment

ഇയാള്‍ പഴകിയ യന്ത്രങ്ങളാണ് ഫാക്ടറിയില്‍ ഉപയോഗിക്കുന്നതെന്നും അതാണ് മരണത്തിന് കാരണമായതെന്നും ആകാശിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നേരത്തെ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുന്ന ലക്‌നൗവിലെ ഗുഡംബ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

Police Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: