/indian-express-malayalam/media/media_files/uploads/2023/06/congress-1.jpg)
(Express Photo by Tashi Tobgyal)
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പുതിയ സമവാക്യവുമായി കോണ്‍ഗ്രസ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദളിതുകള്‍, മുസ്ലിംകള്‍, ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍ (എംബിസി) എന്നിവരെ കേന്ദ്രീകരിച്ച് മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 80 ലോക്സഭാ സീറ്റുകളുള്ള രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് നല്ല ഫലങ്ങള്‍ ഉറപ്പാക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
സംസ്ഥാനത്ത് ദളിതരും മുസ്ലിംകളും എംബിസികളും എന്ന ഫോര്‍മുലയില്‍ പാര്‍ട്ടി ഇതിനകം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം ഇക്കാര്യത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ജാതി സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കര്‍ണാടക തിരഞ്ഞെടുപ്പില്‍, നിലവിലെ 50 ശതമാനം സംവരണ പരിധി എടുത്തുകളയണമെന്ന് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജാതി സെന്‍സസിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടിയും (എസ്പി) 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാതി സെന്‍സസ് ആവശ്യത്തിലാണ് കേന്ദ്രീകരിക്കുന്നത്.
''ജാതി സെന്‍സസ് എന്ന ആവശ്യത്തെ ഞങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. അതിനാല്‍, യുപിയിലും ഇത് ഇത്തവണ ഞങ്ങളുടെ പ്രചാരണത്തിന്റെ പ്രധാന ഭാഗമാകും,'' യുപി കോണ്‍ഗ്രസ് കമ്മിറ്റി (യുപിസിസി) സംഘടനാ സെക്രട്ടറി അനില്‍ യാദവ് പറഞ്ഞു. ലോനിയ, രാജ്ഭര്‍, നിഷാദ്, കുശ്വാഹ, കുംഹാര്‍ തുടങ്ങിയ എംബിസി സമുദായങ്ങളെ അഞ്ച് മാസം മുമ്പാണ് പാര്‍ട്ടി ആകര്‍ഷിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ സംസ്ഥാനത്തെ കിഴക്കന്‍, മധ്യ മേഖലകളില്‍ നിരവധി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്, കൂടാതെ പരിപാടികളില്‍ പങ്കെടുത്ത ഈ സമുദായങ്ങളില്‍ സ്വാധീനമുള്ള അംഗങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചു,'' അനില്‍ യാദവ് പറഞ്ഞു.
ഇത് സവര്‍ണ സമുദായങ്ങളെ അലോസരപ്പെടുത്തുമെന്ന് ഒരു കാലത്ത് ഉയര്‍ന്ന ജാതിക്കാരുടെ പിന്തുണ ലഭിച്ചിരുന്ന കോണ്‍ഗ്രസിന് അറിയാം. ''സംവരണത്തിന്റെ പരിധി എടുത്തുകളയുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ അത് സവര്‍ണ്ണ സമുദായങ്ങളെ രോഷാകുലരാക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി ഇത്തരം സാമൂഹിക സമവാക്യങ്ങള്‍ മുന്‍കാലങ്ങളില്‍ രൂപപ്പെടുത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) എസ്പിയും എടുക്കുക. ചിലപ്പോള്‍, നമുക്ക് ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാവരുടെയും വോട്ട് ആവശ്യമില്ല, ''ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
2024 ലെ സാമൂഹിക സൂത്രവാക്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുസ്ലീങ്ങളെ കണക്കാക്കുമ്പോള്‍, സമുദായം പരമ്പരാഗതമായി എസ്പിയെ പിന്തുണയ്ക്കുന്നു. 2022ലെ തെരഞ്ഞെടുപ്പില്‍, മുസ്ലീം ആധിപത്യമുള്ള സീറ്റുകളില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മുസ്ലീം സമുദായം എസ്പിക്കൊപ്പമാണെന്ന് ഫലങ്ങളില്‍ നിന്ന് വ്യക്തമായി.
അതേസമയം താഴെക്കിടയില്‍ സമവാക്യം മാറിയെന്നും എസ്പിക്ക് മുസ്ലീം പിന്തുണ ക്രമേണ നഷ്ടപ്പെടുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. 'മുസ്ലിംകള്‍ക്ക് അഖിലേഷ് യാദവില്‍ നിന്ന്് അകന്നു,അരുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കാറില്ല, ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ വീടുകളില്‍ അവരെ സന്ദര്‍ശിക്കാറില്ല. യുപിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം നടന്നപ്പോള്‍ 20 പൊലീസുകാര്‍ കൊല്ലപ്പെട്ടത്. അഖിലേഷ് ഒരു കുടുംബത്തെയും സന്ദര്‍ശിച്ചിട്ടില്ല, ''യുപി കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ഷാനവാസ് ആലം പറഞ്ഞു. 2024ലെ പ്രചാരണ വേളയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് മുസ്ലീങ്ങളോട് പറയുമെന്നും ആലം പറഞ്ഞു. ''മുസ്ലിംകള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തപ്പോള്‍ യുപിയില്‍ ഞങ്ങള്‍ വിജയിച്ചു. ബിഎസ്പിയിലേക്കും എസ്പിയിലേക്കും മാറിയ കാലം മുതല്‍ അവരുടെ വോട്ടുകള്‍ പാഴായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി യുപിയില്‍ ബിഎസ്പിക്കൊപ്പമുള്ള ദലിതുകളാണ് കോണ്‍ഗ്രസ് എത്തിച്ചേരാന്‍ ശ്രമിക്കുന്ന മൂന്നാമത്തെ സമുദായം. ബിജെപിയെ വേരോടെ പിഴുതെറിയാന്‍ ബിഎസ്പി പരാജയപ്പെട്ടതിനാല്‍ ദലിതര്‍ കുറഞ്ഞുപോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. യുപിയിലെ ദളിതര്‍ ബിജെപിയില്‍ അതൃപ്തരാണ്. ബിഎസ്പി ബിജെപിക്കൊപ്പമാണെന്ന് തോന്നുന്നു. അത് എല്ലാവര്‍ക്കും അറിയാം. പൊലീസ് സ്റ്റേഷനുകളില്‍ ദളിതരുടെ പരാതിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ കേസെടുക്കാറില്ല. ഇത് അവസാനിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, കോണ്‍ഗ്രസിനെ നോക്കുന്നു, ''മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
''ജാതി സെന്‍സസ് ആഹ്വാനത്തെ രാഹുല്‍ ഗാന്ധി ഇതിനകം പിന്തുണച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദലിതനെ പ്രസിഡന്റായി നിയമിച്ചത് ഈ സംസ്ഥാനത്തെയും രാജ്യത്തെയും ദളിതര്‍ക്ക് അറിയാം. മികച്ച പ്രകടനം നടത്താന്‍ സമുദായങ്ങള്‍ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിച്ച യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബ്രിജ്ലാല്‍ ഖബ്രി പറഞ്ഞു,
അതേസമയം ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. 2019-ല്‍ പാര്‍ട്ടി ഒരു ലോക്സഭാ സീറ്റ് മാത്രമാണ് നേടിയത്, രാഹുല്‍ ഗാന്ധി പോലും പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കുടുംബം പ്രതിനിധീകരിക്കുന്ന അമേഠിയില്‍ പരാജയപ്പെട്ടപ്പോള്‍. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തില്‍ ആവേശകരമായ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് മത്സരിച്ച 403 സീറ്റുകളില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
എങ്കിലും ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. '2022ല്‍ ഞങ്ങള്‍ കഠിനമായി പൊരുതിയെങ്കിലും തോറ്റു. സംസ്ഥാന തിരഞ്ഞെടുപ്പായിരുന്നു അത്. ഇത്തവണ കേന്ദ്രത്തിനും ബി.ജെ.പി.യെ പരാജയപ്പെടുത്തി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥാപിക്കാനുമാണ് പോരാട്ടം. വ്യാപകമായ തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം യുപിയിലെ ജനങ്ങള്‍ മാറ്റം തേടുകയാണ്. ഞങ്ങള്‍ കര്‍ണാടകയില്‍ വിജയിച്ചു, 2024 ന് മുമ്പ് മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് 2024 ല്‍ യുപിയിലും മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ബ്രിജ്ലാല്‍ ഖബ്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us