Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

ഹിന്ദുവാണ്, യോഗിയാണ്; മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് പോകില്ലെന്ന് ആദിത്യനാഥ്

ആരും തന്നെ ക്ഷണിക്കില്ലെന്ന് തനിക്കറിയാമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു

yogi adithyanath, sabarimala, യോഗി ആദിത്യനാഥ്, ശബരിമല, കേരള പ്രസംഗം, speech of yogi in Kerala, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)

ലക്‌നൗ: കഴിഞ്ഞ വർഷം സുപ്രീംകോടതിയുടെ ഉത്തരവിന്റെ ഭാഗമായി നിർമിക്കാൻ പോകുന്ന അയോധ്യയിലെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ ഒരു യോഗിയും ഒരു ഹിന്ദുവായ താൻ അവിടെ പോകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആരും തന്നെ ക്ഷണിക്കില്ലെന്ന് തനിക്കറിയാമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് ഒരു മതവുമായും യാതൊരു പ്രശ്‌നവുമില്ലെന്നും തലയിൽ തൊപ്പികൾ ധരിച്ച് റോസയിലോ ഇഫ്താറിലോ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കൾ മതേതരരാണെന്ന് നടിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. “അത് മതേതരത്വമല്ല, പൊതുജനങ്ങൾ അത് മനസ്സിലാക്കുന്നു.”

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചടങ്ങിൽ പങ്കെടുത്തതിന് എ ബി പി ന്യൂസ് ചാനലിനോട് സംസാരിച്ച ആദിത്യനാഥ്, നിങ്ങൾ എന്നോട് ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ ചോദിച്ചാൽ ഒരു മതത്തിൽ നിന്നോ ഗ്രൂപ്പിൽ നിന്നോ ഞാൻ അകലം പാലിക്കില്ല. എന്നാൽ ഒരു യോഗിയായി പങ്കെടുക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ തീർച്ചയായും പോകില്ല.

Read More: രാമക്ഷേത്രത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി

“ഞാൻ ഒരു യോഗിയായതിനാൽ ഞാൻ പോകില്ല. ഒരു ഹിന്ദു എന്ന നിലയിൽ എന്റെ ആരാധനാ രീതി അനുസരിച്ച് ജീവിക്കാൻ എനിക്ക് അവകാശമുണ്ട്,” ആദിത്യനാഥ് പറഞ്ഞു.

താൻ പള്ളിയുടെ നിർമ്മാണത്തിന്റെ ഭാഗമല്ലെന്ന് ആദിത്യനാഥ് പറഞ്ഞു. “അതുകൊണ്ടാണ് എന്നെ ആരും അവിടെ വിളിക്കില്ല, എനിക്ക് പോകാൻ ആഗ്രഹമില്ല. അത്തരമൊരു ക്ഷണം ലഭിക്കില്ലെന്ന് എനിക്കറിയാം.”

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള തുടക്കം കുറിച്ചത്. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളി ശില സ്ഥാപിച്ചത്. ചടങ്ങിൽ മോദി ഉൾപ്പെടെ 175 പേർ പങ്കെടുത്തു. ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് ചീഫ് നൃത്യ ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി അദ്ദേഹം വേദി പങ്കിട്ടു. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാവും.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോടാണ് പ്രധാനമന്ത്രി ഉപമിച്ചത്.

Read in English: UP CM: As a Yogi, I will not go for Ayodhya mosque inauguration

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up cm as a yogi i will not go for ayodhya mosque inauguration

Next Story
സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രവർത്തിക്കെതിരെ സിബിഐ കേസെടുത്തുSushant Singh Rajput suicide, Sushant Singh Rajput death, Sushant Singh Rajput news, Sushant Singh Rajput
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express