ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലേയൽക്കുന്ന മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നും ബി ജെപിയിലെത്തിയ റീത്തബഹുഗുണ ജോഷി ഉൾപ്പടെ 48 അംഗ മന്ത്രിസഭയായിരിക്കുമെന്നാണ് സൂചന. റീത്ത ബഹുഗുണ ജോഷി ഉൾപ്പടെ ആറു വനിതകളാണ് മന്ത്രിസഭയിലുളളത്.
തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമ്പോൾ കേശവപ്രസാദ് മൗര്യയും ദിനേശ് ശർമ്മയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേർന്നു. രണ്ട് ഉപമുഖ്യമന്ത്രിമാർ ഉൾപ്പടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. എം എൽസിയും ന്യൂനപക്ഷ മോർച്ച നേതാവുമായ മൊഹ്സിൻ രാജയെ സഹമന്ത്രിയാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതിരുന്നതിന് ബി ജെ പിക്കെതിരെ വിമർശനം ഉയർന്നിരുന്നു. തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ട കേശവപ്രസാദ് മൗര്യയും ദിനേശ് ശർമ്മയെയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Read More:ഗോരഖ് നാഥന്റെ യു.പി- അത്ര ലളിതമല്ല ആ സുതാര്യത

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ