ലക്നൗ: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി. ഫുൽപൂരിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ്പി മുന്നേറ്റം. ഫുൽപൂരിൽ നഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലാണ് ലീഡ് ചെയ്യുന്നത്. 22,460 വോട്ടുകളാണ് അദ്ദേഹത്തിന് ഇപ്പോഴുളളത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കൗശലേന്ദ്ര സിംഗിന് 21,402 വോട്ടുകളാണുളളത്.

ഗോരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ല 7000 വോട്ടുകള്‍ക്കാണ് പിന്നിലുളളത്. എസ്പി സ്ഥാനാര്‍ത്ഥിയായ പ്രവീണ്‍ നിഷാദ് ആണ് മുന്നില്‍. ഗോരഖ്പൂരില്‍ 47.45 ശതമാനമായിരുന്നു പോളിംഗ് ഉണ്ടായിരുന്നത്. ഫുല്‍പൂരില്‍ 37.39 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ബീഹാറിലെ അരാരിയ ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി.ജെ.പി സഖ്യം പിന്നിലാണ്. ആർ.ജെ.ഡിയുടെ സിറ്റിംഗ് സീറ്റായ അരാരിയിൽ ശക്തമായ പോരാട്ടമാണ് എസ്പി കാഴ്ച്ച വെക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ