വരനും അച്ഛനും മണ്ഡപത്തിൽ മദ്യപിച്ചെത്തി; കല്യാണം വേണ്ടെന്ന് വധു

വരന്റെ കുടുംബം വിവാഹത്തിന് ചെലവായ മുഴുവൻ തുകയും തിരികെ നൽകണമെന്ന് വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരിക്കുകയാണ്

dalit groom, madhya pradesh

ലക്‌നൗ: വരനും അച്ഛനും വിവാഹ മണ്ഡപത്തിൽ മദ്യപിച്ചെത്തിയതിൽ രോഷം പൂണ്ട വധു കല്യാണത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ ജഗത്‌പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിന്നാവ ഗ്രാമത്തിലാണ് സംഭവം.

വരന്റെ പിതാവ് മദ്യപിച്ചതിന് പുറമെ വധുവിന്റെ കുടുംബത്തോട് മോശമായി പെരുമാറുകയും ചെയ്തതാണ് വധുവിനെ കല്യാണത്തിൽ നിന്ന് പിന്മാറാനുളള തീരുമാനത്തിലേക്ക് എത്തിച്ചത്. വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകള്‍ കുശ്ബുവാണ് അവിനാഷ് എന്ന യുവാവുമൊത്തുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയത്.

അവിനാഷും സുരേഷ് ശ്രീവാസ്തവയും മദ്യപിച്ചെത്തിയതാണ് കലഹത്തിലേക്ക് നയിച്ചതെന്നാണ് വധുവിന്റെ കുടുംബത്തിന്റെ ആരോപണം. എന്നാൽ വിവാഹത്തിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച് തർക്കമുണ്ടായെന്നാണ് വരന്റെ കുടുംബം ആരോപിക്കുന്നത്.

സുരേഷ് ശ്രീവാസ്തവ വധുവിന്റെ വീട്ടുകാരോട് മോശമായി പെരുമാറിയെന്നും കയ്യേറ്റത്തിന് മുതിർന്നെന്നും ജഗത്പുർ സർക്കിൾ ഇൻസ്പെക്ടർ വിനീത് സിങ് പറഞ്ഞു. സംഭവം അറിഞ്ഞ കുശ്ബു വിവാഹ മണ്ഡപത്തിലേക്ക് കയറാൻ വിസമ്മതിച്ചു. കുടുംബം കുശ്ബുവിന്റെ തീരുമാനത്തെ അനുകൂലിച്ചതോടെ കല്യാണം മുടങ്ങി.

ഗ്രാമസഭയിൽ തർക്കം എത്തിയതോടെ വിവാഹത്തിന് ചെലവായ മുഴുവൻ തുകയും വരന്റെ കുടുംബം തിരികെ നൽകണം എന്ന് കുശ്ബുവിന്റെ പിതാവ് ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up bride says no after groom his father turn up drunk at wedding

Next Story
ദാരിദ്ര്യത്തിന്റെ ചങ്ങലയില്‍ നിന്നും കൂടുതല്‍ പേര്‍ രക്ഷപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം: മോദിNarendra Modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com