/indian-express-malayalam/media/media_files/uploads/2018/07/Tajmahal.jpg)
ലക്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. താജ്മഹലിന്റെ പേര് 'രാംമഹല്‍' അല്ലെങ്കില്‍ 'ശിവമഹല്‍' എന്നാക്കണമെന്നാണ് സുരേന്ദ്ര സിങ്ങിന്റെ ആവശ്യം.
"താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യയുടെ സംസ്‌കാരം നശിപ്പിക്കുന്നതിനായി ഒരു വിഭാഗം ആള്‍ക്കാര്‍ ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹല്‍ പണിയുകയായിരുന്നു," വെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
"യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിന്‍ഗാമിയാണ്. ഒരുകാലത്ത് മുസ്‌ലിം അധിനിവേശക്കാര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചു. എന്നാല്‍ ഇതെല്ലാം യോഗിയുടെ ഭരണത്തിലെ ഉത്തര്‍പ്രദേശിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മാറു"മെന്നും എംഎല്‍എ പറഞ്ഞു.
Read More: ജയസാധ്യതയാണ് മുഖ്യം; ലതിക സുഭാഷിനെ തള്ളി രമ്യ ഹരിദാസ്
“ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, താജ്മഹൽ ഇപ്പോൾ രാം മഹൽ അല്ലെങ്കിൽ ശിവമഹൽ ആണെന്ന് നിങ്ങൾ ഉടൻ മനസ്സിലാക്കും. ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാൻ മുസ്‌ലിം ആക്രമണകാരികൾ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചു, എന്നാൽ ഇപ്പോൾ ഉത്തർപ്രദേശിൽ ഒരു ശിവാജി പിൻഗാമിയുടെ രൂപത്തിൽ സുവർണ്ണകാലം വന്നിരിക്കുന്നു. അത് (താജ്മഹൽ) മാറും. ഇതൊരു ശിവക്ഷേത്രമായിരുന്നു, താജ്മഹൽ വീണ്ടും ദേശീയ പൈതൃകമോ രാമക്ഷേത്രമോ ആകും. ഇത് ഒരു രാമക്ഷേത്രമായി മാറും, അതിന്റെ പേര് മാറും, യോഗി (ആദിത്യനാഥ്) ജി കാരണം ഇതെല്ലാം മാറും,” സുരേന്ദ്ര സിങ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതാദ്യമായല്ല സിങ് ഇത്തരം വിഷയം ഉന്നയിക്കുകയും വിവാദങ്ങൾക്ക് കാരണക്കാരനാകുകയും ചെയ്യുന്നത്. താജ് മഹലിനെ രാം മഹൽ അല്ലെങ്കിൽ കൃഷ്ണ മഹൽ എന്ന് പുനർനാമകരണം ചെയ്യണമെന്നും കൊൽക്കത്തയിലെ വിക്ടോറിയ പാലസിന് ജാനകി പാലസ് എന്ന പേര് നൽകണമെന്നും രണ്ട് വർഷം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.