scorecardresearch

ഉത്തര്‍പ്രദേശില്‍ ജെയ്ഷെ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു

പിടിയിലായ രണ്ട് പേരും കശ്മീര്‍ സ്വദേശികളാണ്

പിടിയിലായ രണ്ട് പേരും കശ്മീര്‍ സ്വദേശികളാണ്

author-image
WebDesk
New Update
ഉത്തര്‍പ്രദേശില്‍ ജെയ്ഷെ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യി​ലാ​യതായി യു.പി ഭീകരവിരുദ്ധ സ്ക്വാഡ്. ജ​യ്ഷെ മു​ഹ​മ്മ​ദി​നു വേ​ണ്ടി റി​ക്രൂ​ട്മെ​ന്‍റ് ന​ട​ത്തി​യ ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​തെന്നാണ് വിവരം. ഷഹരാന്‍പൂരിലെ ദിയോബാന്ദില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. യുപി ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.

Advertisment

യു​പി പോ​ലീ​സ് മേ​ധാ​വി ഒ.​പി.​സിം​ഗാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. പി​ടി​യി​ലാ​യ​വ​ർ കശ്മീര്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സിംഗ് വ്യ​ക്ത​മാ​ക്കി. ഇവരില്‍ നിന്നും തോക്കുകളും തിരകളും കണ്ടെടുത്തു.

കുല്‍ഗാമില്‍ നിന്നുളള ഷാനവാസ് അഹമ്മദ്, പുല്‍വാമയില്‍ നിന്നുളള ആഖിബ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മു​ൻ​പാ​ണോ ഇ​വ​ർ എ​ത്തി​യ​തെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് സിങ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. വിദ്യാര്‍ത്ഥികളാണെന്ന വ്യാജേനെ ഇവര്‍ ദിയോബാന്ദില്‍ കഴിയുകയായിരുന്നു ഇവര്‍.

Arrested Terrorist Attack Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: