ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നിന്നും 3000 ടൺ സ്വർണ ശേഖരം കണ്ടെത്തി

ഇത് ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിന്റെ അഞ്ചിരട്ടിയാണ്

gold found in Sonbhadra, സ്വർണം, ഉത്തർപ്രദേശിൽ സ്വർണ നിക്ഷേപം, സോൻഭദ്ര, Sonbhadra gold, Sonbhadra gold discovery, UP gold discovery, Sonbhadra gold deposits, iemalayalam, ഐഇ മലയാളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ നിന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) 3,000 ടണ്ണോളം സ്വർണ്ണ ശേഖരം കണ്ടെത്തി. ഇത് ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിന്റെ അഞ്ചിരട്ടിയാണ്. സോൺ പഹാദി, ഹാർഡി മേഖലകളിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതെന്ന് ജില്ലാ ഖനന ഓഫീസർ കെ കെ റായ് പറഞ്ഞു.

1992-93 കാലഘട്ടത്തിലാണ് സോൺഭദ്രയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചത്. ഇ-ടെൻഡറിംഗ് വഴി ഈ ബ്ലോക്കുകൾ ലേലം ചെയ്യുന്നത് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോൺ പഹാദിയിൽ നിന്ന് 2,943.26 ടൺ സ്വർണവും ഹാർഡി ബ്ലോക്കിൽ 646.16 കിലോഗ്രാം സ്വർണവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Read More: വിജയ്‌‌യെ പിന്തുണയ്ക്കാതിരുന്നത് രജനികാന്ത് പുറംനാട്ടുകാനായതിനാൽ: ആരോപണവുമായി പിതാവ്

സ്വർണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിലവിൽ 626 ടൺ സ്വർണ്ണ ശേഖരം ഉണ്ട്. പുതിയ തായി കണ്ടെത്തിയ സ്വർണ ശേഖരം ഈ കരുതൽ ധനത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

സോൻഭദ്ര മേഖലയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ് എന്നാണ് റിപ്പോർട്ട്. ഇത് നക്സലിസം ബാധിച്ച പ്രദേശമെന്ന നിലയിൽ കൂടുതൽ വാർത്തകളാണ്.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോൻഭദ്ര പടിഞ്ഞാറൻ മധ്യപ്രദേശ്, തെക്കൻ ഛത്തീസ്‌ഗഢ്, തെക്ക്-കിഴക്കൻ ജാർഖണ്ഡ്, കിഴക്കൻ ബീഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്.

Read in English

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up around 3000 tonne gold deposits found in sonbhadra

Next Story
സി‌എ‌എയിൽ ആരും ഭയപ്പെടേണ്ടതില്ല: പ്രധാനമന്ത്രിയെ കണ്ട ശേഷം ഉദ്ധവ് താക്കറെUddhav Thackeray, ഉദ്ദവ് താക്കറെ, Narendra Modi, നരേന്ദ്ര മോദി, CAA, സിഎഎ, Citizen Amendment Act, പൗരത്വ ഭേദഗതി നിയമം. iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com