Latest News

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 8 വയസുകാരിയുടെ 12 എല്ലുകള്‍ പൊട്ടിയതായി കണ്ടെത്തല്‍

ക്ഷേത്രത്തില്‍ കുടുംബക്കാരോടൊപ്പം ദര്‍ശനത്തിന് പോയതായിരുന്നു പെണ്‍കുട്ടി

ലക്നൗ: ഉത്തര്‍പ്രദേശിലെ കന്നൗജില്‍ 30കാരന്‍ 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഏപ്രില്‍ 8നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ 12 എല്ലുകള്‍ പൊട്ടിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവേന്ദ്ര കശ്യപ് എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ കുടുംബക്കാരോടൊപ്പം ദര്‍ശനത്തിന് പോയതായിരുന്നു പെണ്‍കുട്ടി.
ക്ഷേത്രത്തില്‍ പോയ കുട്ടി തിരികെ വീട്ടില്‍ വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോഴാവാം അസ്ഥികള്‍ പൊട്ടിപ്പോയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി.

പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിച്ചു. മദ്യലഹരിയിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പീഡനം നടത്തുകയും ചെയ്തതെന്ന് പ്രതി മൊഴി നല്‍കി പ്രതിയെ പൊലീസ് തെളിവെടുപ്പിന് കൊണ്ടു വന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Up 7 year old raped killed in kannauj found with 12 broken bones

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express