scorecardresearch

Unnao Rape Case: ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

Unnao Rape Case Latest update | SC stays Delhi HC order suspending Kuldeep Sengar’s life sentence: സെൻഗാറിന് ഇളവ് നൽകിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐയും ഇരയുടെ കുടുംബവും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്

Unnao Rape Case Latest update | SC stays Delhi HC order suspending Kuldeep Sengar’s life sentence: സെൻഗാറിന് ഇളവ് നൽകിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐയും ഇരയുടെ കുടുംബവും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്

author-image
WebDesk
New Update
Kuldeep Sengar

SC Stays Delhi High Court order on Kuldeep Sengar’s Bail : കുൽദീപ് സിങ് സെൻഗാർ

SC Verdict on Unnao Rape Case: ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡൽഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉന്നാവിലെ സാഹചര്യം ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കാമെന്നാണ് അറിയിച്ചത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

Advertisment

Also Read: ഇൻഡിഗോ വിമാന സർവീസുകളിൽ നിയന്ത്രണം: 130 വിമാനങ്ങൾ റദ്ദാക്കി; കൂടുതലും ബെംഗളൂരുവിൽ

സെൻഗാറിന് ഇളവ് നൽകിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐയും ഇരയുടെ കുടുംബവും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കഴിഞ്ഞ ഡിസംബർ 23-നാണ് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതി ബെഞ്ച് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചത്. ഏഴ് വർഷത്തിലേറെ സെൻഗാർ ജയിലിൽ കഴിഞ്ഞുവെന്നും, കുറ്റം ചെയ്യുമ്പോൾ ഒരു 'പൊതുസേവകൻ' ആയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇളവ് നൽകിയത്.

Also Read: ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരാൾ മരിച്ചതായി വിവരം

സെൻഗാർ പുറത്തിറങ്ങുന്നത് ഇരയുടെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. സെൻഗാറിന്റെ രാഷ്ട്രീയ സ്വാധീനം സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ഇരയുടെ അഭിഭാഷകർ വാദിച്ചു. അതിക്രൂരമായ കുറ്റകൃത്യം ചെയ്ത ഒരാൾക്ക് ഇത്തരത്തിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിചാരണ കോടതി കണ്ടെത്തിയ തെളിവുകളെ ഹൈക്കോടതി അവഗണിച്ചുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Also Read: ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെത്തുടർന്ന് ആക്രമണം; വിദ്യാർത്ഥി കൊല്ലപ്പെട്ടു

2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും, പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലും സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.  ബലാത്സംഗ കേസിൽ സെൻഗാറിനെ ഡൽഹിയിലെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 

ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും സെൻഗാർ ജയിലിൽ തന്നെ തുടരും. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച പത്ത് വർഷത്തെ തടവുശിക്ഷയിൽ സെൻഗാറിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

Read More: ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: