ലഖ്നൗ: ഉന്നാവ് പീഡന കേസിൽ കോടതി ശിക്ഷിച്ച മുഖ്യപ്രതി കുൽദീപ് സിങ് സെൻഗറിന്റെ നിയസഭാംഗത്വം റദ്ദാക്കി. ഉന്നാവിലെ ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍നിന്ന് ബിജെപി ടിക്കറ്റിലാണു സെൻഗർ യുപി നിയമസഭയിലെത്തിയ സെൻഗറെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. കേസിൽ സെൻഗറിന് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നിയമസഭയുടെ വിജ്ഞാപനം.

സെൻഗറിനെ അയോഗ്യനാക്കിയത് ഡിസംബർ 20നു പ്രാബല്യത്തിൽ വന്നതായും യുപി നിയമസഭയുടെ വി‍ജ്ഞാപനത്തിൽ പറയുന്നു. കുൽദീപ് സിങ്ങിന് കോടതി ശിക്ഷ വിധിച്ചത് ഇതേ ദിവസമായിരുന്നു. അന്ന് മുതൽ മണ്ഡലം ഒഴിഞ്ഞ കിടക്കുന്നതായും വിജ്ഞാപനത്തിൽ വ്യക്തമാകുന്നു. നേരത്തെ സെൻഗറെ ബിജെപിയില്‍നിന്ന് പുറത്താക്കിയിരുന്നു.

Also Read: ഉയരം വില്ലനായി, താജ്മഹലിലെ ശവകുടീരം സന്ദർശിക്കാതെ ട്രംപ്

ഇപ്പോൾ 19 വയസുള്ള പെൺകുട്ടിയെ 2017 ൽ സെൻഗർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പൊലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തി മരിക്കുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തി ദിവസങ്ങൾ കഴിഞ്ഞാണ് സെൻഗർ അറസ്റ്റിലായത്. യുപിയിലെ ബാംഗർമൗവിൽനിന്ന് നാല് തവണ ബിജെപി എം‌എൽ‌എയായ സെൻഗറിനെ 2019 ഓഗസ്റ്റിൽ പാർട്ടിയിൽനിന്ന് പുറത്താക്കി.

Also Read: Delhi violence Live Updates: ഖജൂരി ഖാസിൽ വീണ്ടും കല്ലേറ്; മരണം ഏഴായി

കേസില്‍ കുല്‍ദീപ് സിങ് സെൻഗര്‍ക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ ഉത്തരവിട്ടിരുന്നു. പിഴത്തുകയില്‍നിന്ന് 10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വിധിയില്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന 15 ലക്ഷം രൂപ കോടതിച്ചെലവായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നല്‍കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook