ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം; ബിജെപി എംഎല്‍എ സെന്‍ഗാറിനെതിരെ ഉന്നാവ് പെണ്‍കുട്ടി

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഉന്നാവ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചിരുന്നു

Unnao Rape Case, Unnao Rape, Unnao Rape Case Victim, Unnao Rape Case Accused, BJP MLA

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. തന്നെ അപകടത്തിലാക്കി ഇല്ലാതാക്കുകയായിരുന്നു ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ലക്ഷ്യമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കാറപകടത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ഗൂഢാലോചനയുടെ ഭാഗമായാണ് കാര്‍ അപകടം നടന്നതെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. അപകടത്തിന് മുന്‍പും കുല്‍ദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ രേഖപ്പെടുത്തിയത്.

Read Also: ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി

പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മൊഴിയെടുത്തത്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു.

വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ഓഗസ്റ്റ് ആറിനാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രീം കോടതി ഇടപെട്ടാണ് പെൺകുട്ടിയെ എയിംസിലേക്ക് മാറ്റിയത്. പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കിങ് ജോർജ് ആശുപത്രിയിൽ നിന്നുമാണ് പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റിയത്.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. കേസിൽ ബിജെപി എംഎൽഎ ജയിലിലാണ്. ഇയാൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയ്ക്ക് സംഭവം നടക്കുമ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്‌സോ ചുമത്തുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Unnao rape case girl statement cbi aiims hospital

Next Story
ആറ് പുതപ്പുകള്‍, വെസ്റ്റേണ്‍ ടോയ്‌ലറ്റ്, ഒരു കട്ടിലും ഒരു ഫാനും; ചിദംബരത്തിന് ജയിലിലുള്ള സൗകര്യങ്ങള്‍Chidambaram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com