ല​ക്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പ്രായപൂർത്തിയാകാത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച കേസിൽ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിങ്ങിന് സിബിഐയുടെ കുരുക്ക്. പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തതായി സിബിഐ അന്വേഷണ സംഘം സ്ഥിരീകരിച്ചു.

എംഎൽഎ തന്റെ വീട്ടിൽ വച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ നാ​ലി​ന് പീഡിപ്പിച്ചെന്നാണ് പെ​ൺ​കു​ട്ടി​യുടെ മൊഴി. ഇക്കാര്യത്തിലാണ് സിബിഐ സ്ഥിരീകരണം വന്നിരിക്കുന്നത്. വീട്ടിലെ സഹായിയായ സ്ത്രീയെ മുറിക്ക് പുറത്ത് കാവൽ നിർത്തിയ ശേഷമായിരുന്നു പീഡനമെന്നും സിബിഐ വ്യക്തമാക്കി.

ജോലി വാഗ്‌ദാനം ചെ​യ്താ​ണ് പെ​ൺ​കു​ട്ടി​യെ എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ൽ എ​ത്തി​ച്ച​തെന്നാണ് കണ്ടെത്തൽ. പിന്നീട് എം​എ​ൽ​എ​യും സു​ഹൃ​ത്തു​ക്ക​ളും നി​ര​വ​ധി ത​വ​ണ പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്നും പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത് പൊ​ലീ​സ് മനഃപൂർവ്വം വൈ​കി​പ്പി​ച്ചു​വെ​ന്നും സി​ബി​ഐ ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചിരുന്നു. ഇദ്ദേഹത്തിന് സമയത്ത് ചികിത്സ നൽകാനും പൊലീസ് തയ്യാറായില്ല. ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. സംഭവം വിവാദമായതോടെയാണ് കേസ് സിബിഐയെ ഏൽപ്പിച്ചതും ബിജെപി എംഎൽഎ പിടിയിലായതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ