/indian-express-malayalam/media/media_files/uploads/2018/04/kuldeep-unnao.jpg)
ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിന് സിബിഐയുടെ കുരുക്ക്. പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തതായി സിബിഐ അന്വേഷണ സംഘം സ്ഥിരീകരിച്ചു.
എംഎൽഎ തന്റെ വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ജൂൺ നാലിന് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇക്കാര്യത്തിലാണ് സിബിഐ സ്ഥിരീകരണം വന്നിരിക്കുന്നത്. വീട്ടിലെ സഹായിയായ സ്ത്രീയെ മുറിക്ക് പുറത്ത് കാവൽ നിർത്തിയ ശേഷമായിരുന്നു പീഡനമെന്നും സിബിഐ വ്യക്തമാക്കി.
ജോലി വാഗ്‌ദാനം ചെയ്താണ് പെൺകുട്ടിയെ എംഎൽഎയുടെ വസതിയിൽ എത്തിച്ചതെന്നാണ് കണ്ടെത്തൽ. പിന്നീട് എംഎൽഎയും സുഹൃത്തുക്കളും നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നും സിബിഐ വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത് പൊലീസ് മനഃപൂർവ്വം വൈകിപ്പിച്ചുവെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചിരുന്നു. ഇദ്ദേഹത്തിന് സമയത്ത് ചികിത്സ നൽകാനും പൊലീസ് തയ്യാറായില്ല. ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. സംഭവം വിവാദമായതോടെയാണ് കേസ് സിബിഐയെ ഏൽപ്പിച്ചതും ബിജെപി എംഎൽഎ പിടിയിലായതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.