ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രി കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്തുവ, ഉന്നാവോ പീഡനക്കേസുകളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരികൾ തെളിച്ച് പിടിച്ച് മാർച്ച് നടത്തി. നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തിയത്. പെൺകുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾ രാഷ്ട്രീയ വിഷയമല്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി.

എഐസിസി ആസ്ഥാനത്ത് നിന്നാരംഭിച്ച മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് എത്തുന്നത് തടയാൻ പൊലീസ് ബാരിക്കേഡ് തീർത്തെങ്കിലും ഇത് മറികടന്ന് പ്രവർത്തകർ അമർ ജവാൻ ജ്യോതി വരെയെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, അംബികാസോണി, അശോക് ഖേലോട്ട് തുടങ്ങിയവർ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ