/indian-express-malayalam/media/media_files/uploads/2018/04/yogi-adityanathyogi-adityanath2.jpg)
Uttar Pradesh Chief Minister Yogi Adityanath at " Natural Farming Camp"at Ambedkar Oditorium in Lucknow on wednesday.Express photo by Vishal Srivastav 20.12.2017
ലക്നൗ: ഉന്നാവോ ബലാത്സംഗത്തിലും ഇരയുടെ പിതാവിന്റെ മരണത്തിലും പ്രതിസന്ധിയിലായ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍. സ്ത്രീ സുരക്ഷയും നീതിന്യായവും സംസ്ഥാനത്ത് യോഗി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് യോഗിയെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയത്.
/indian-express-malayalam/media/media_files/uploads/2018/04/sengar11.jpg)
ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും സംഭവത്തില്‍ നടപടി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും യോഗി സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ കുറ്റവാളികളേയും പിടികൂടുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ കനത്ത വീഴ്ചയെ തുടര്‍ന്ന് യോഗി സര്‍ക്കാരിന് കേസ് സി.ബി.ഐയ്ക്ക് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. യോഗി സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.
കേസ് സി.ബി.ഐയ്ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷിക്കും. കേസിന്റെ മുഴുവന്‍ വിവരങ്ങളും സി.ബിഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു.
പൊലീസിന്റെ ഭാഗത്തു നിന്നും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വിഷയത്തില്‍ വന്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.