Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

ക്രിമിനലിനെ ശക്തനാക്കിയെന്ന് ബിജെപി അംഗീകരിച്ചിരിക്കുന്നു, യുപിയില്‍ കാടന്‍ ഭരണം: പ്രിയങ്ക ഗാന്ധി

തന്റെ പേര് കോണ്‍ഗ്രസ് അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്നും പ്രിയങ്ക

Priyanka Gandhi, പ്രിയങ്ക ഗാന്ധി,Priyanka Gandhi Unnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, Unnao Accident, Unnao, ie malayalam, ഐഇ മലയാളം

ലക്‌നൗ: ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ന്യൂഡല്‍ഹിയിലേക്ക് മാറ്റിയ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കോടതിയെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. കാടന്‍ ഭരണം അഴിച്ചു വിട്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭവത്തില്‍ നിലപാടെടുത്ത കോടതിയോട് നന്ദി പറയുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഉന്നാവ് കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയതിലും പ്രിയങ്ക തന്റെ അഭിപ്രായം രേഖപ്പെടുത്തി. തെറ്റ് തിരുത്തിയ ബിജെപി ഒരു ക്രിമിനലിനെ തങ്ങള്‍ ശക്തനാക്കിയെന്ന് സമ്മതിച്ചെന്ന് പ്രിയങ്ക പറഞ്ഞു.

അതേസമയം, തന്റെ പേര് കോണ്‍ഗ്രസ് അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക ആവശ്യപ്പെട്ടു.ദല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എംഎല്‍എയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എങ്കിലും പ്രതിഷേധം കനത്തതോടെയാണ് മുഖം രക്ഷിക്കാനായി ബിജെപി ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എംഎല്‍എയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നടപടി. ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് അപകടമുണ്ടായ സാഹചര്യത്തില്‍ കൊലക്കുറ്റം ചുമത്തി എംഎല്‍എ സെന്‍ഗര്‍ അടക്കം പത്ത് പേര്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

Read Also: ബിജെപിയുടെ ആസ്തി വര്‍ധിച്ചത് 22 ശതമാനം; അധികാരമില്ലാത്ത കോണ്‍ഗ്രസിന് 15 ശതമാനം കുറവ്

പെണ്‍കുട്ടിക്കും അഭിഭാഷകനും അമ്മയ്ക്കും പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങള്‍ക്കും അമ്മാവനും അടുത്ത ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പ് വരുത്താനും കോടതിയുടെ ഉത്തരവുണ്ട്. കേസിന്റെ വിചാരണ നടത്താന്‍ ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വേണമെന്നും സുപ്രീം കോടതി വിധിച്ചു. കൂടാതെ കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അയച്ച കത്താണ് കോടതി പരിഗണിച്ചത്. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കത്ത് തന്റെ മുന്നിലേക്ക് എത്താന്‍ വൈകിയതിനെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Unnao case bjp acknowledges it empowered a criminal says priyanka gandhi

Next Story
ആന്റിബയോട്ടിക് ചതിച്ചു; ദേശീയ ഗാനത്തിനിടെ നിതിന്‍ ഗഡ്കരിക്ക് തലകറങ്ങിpulwama attack, pulwama terror attack, terrorist attack in kashmir, kashmir terrorist attack, JeM, india pakistan relations, indus water treaty, pakistan on pulwama attack, nitin gadkari, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com