ഉന്നാവ് അപകടം: പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി

പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു

Unnao Rape Case

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ഒമ്പതുമണിയോടെ പെണ്‍കുട്ടിയെ എയർ ആംബുലൻസ് മാര്‍ഗം എയിംസിലെത്തിച്ചത്.

കിങ് ജോർജ് ആശുപത്രിയിൽ നിന്നുമാണ് പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റിയത്. ഡോക്ടർമാരുടെ നിർദേശങ്ങളോട് പെൺകുട്ടി പ്രതികരിച്ചു തുടങ്ങിയതായി ഇന്നലെ കിങ് ജോർജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

അതേസമയം കേസിൽ പ്രതിയായ എംഎല്‍എ കുല്‍ദീപ് സെൻഗറിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഇന്നാണ് കുല്‍ദീപിനെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ ശശി സിംഗിനെയും ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലാ ജയിലില്‍ നിന്ന് തിഹാറിലേക്ക് മാറ്റി. തൊഴില്‍ നല്‍കാമെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയെ സെനഗറിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുല്‍ദീപ് സെൻഗറും ശശി സിങ്ങും നേരത്തെ സെഷന്‍ ജഡ്ജി ധര്‍മേഷ് ശര്‍മയുടെ മുമ്പാകെ ഹാജരായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Unnao accident victim shifted to delhi aims

Next Story
ആണവശേഷിയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകും; പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express