ഉന്നാവ് അപകടം: സിബിഐ അന്വേഷണത്തിന് ശുപാർശ

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി

Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, Unnao Accident, Unnao, ie malayalam, ഐഇ മലയാളം

ലക്‌നൗ: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ പ്രതികൂട്ടിലാക്കിയ കേസാണ് ഇത്. പീഡനക്കേസ് അന്വേഷിക്കുന്നതും സിബിഐ തന്നെയാണ്.

Also Read: അപകടമല്ല, തങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയെന്ന് പെണ്‍കുട്ടിയുടെ അമ്മ; എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഇന്നലെയാണ് റായ്ബറേലിയില്‍ വച്ച് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

റായിബറേലിയില്‍ വച്ച് കാറില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.

Also Read: കുറ്റാരോപിതന്‍ ഇപ്പോഴും ബിജെപിയില്‍, എങ്ങനെയാണ് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുക?: പ്രിയങ്ക

ബിജെപി എംഎല്‍എയാണ് കുല്‍ദീപ് സെന്‍ഗർ. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Unnao accident case up government suggest for cbi enquiry

Next Story
ചന്ദ്രയാൻ 2: മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരംChandrayaan-2,ചന്ദ്രയാൻ 2, chandrayan live, Chandrayaan-2 launch, ചന്ദ്രയാൻ 2 വിക്ഷേപിച്ചു,.Chandrayaan-2 launch monday,ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു, ചന്ദ്രയാൻ 1, ഐഎസ്ആർഒ, Chandrayaan-2 launch timing, Chandrayaan-2 isro launch date time, Chandrayaan-2 launch july 15, isro moon, isro Chandrayaan-2, Chandrayaan-2 moon, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com