ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗ വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു.  ഓഗസ്റ്റ് അഞ്ച് മുതല്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് രാത്രിയില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. സ്‌കൂളുകള്‍ ഓഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും.

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയശേഷമാണ് സ്‌കൂളുകളും കോളെജുകളും പരിശീലന ക്രേന്ദങ്ങളും തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മെട്രോ സര്‍വീസുകള്‍, സിനിമ തിയേറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, ബാറുകള്‍ എന്നിവ അണ്‍ലോക്ക് മൂന്നാം ഘട്ടത്തിലും അടഞ്ഞു കിടക്കും.

വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്ര വിമാന യാത്ര അനുവദിക്കും. യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടാകും. ഓഡിറ്റോറിയങ്ങള്‍, സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, സാംസ്‌കാരിക, മത പരമായ പരിപാടികള്‍ക്കും വലിയ ജനക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ക്കും വിലക്ക് തുടരും.

Unlockdown 3.0 – iemalayalam.com by Express Web on Scribd

അതേസമയം, രാജ്യത്ത് ബുധനാഴ്ച്ച കോവിഡ്-19 രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. 1,531,669 രോഗികളാണുള്ളത്. മരണം 34,193 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 48,512 കേസുകളും 768 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 5,09,447 പേരാണ് ചികിത്സയിലുള്ളത്.

Read in English: Unlock 3 guidelines out; night curfew removed, gyms allowed to open from Aug 5

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook