ജുബ: ആഭ്യന്തരയുദ്ധം നടക്കുന്ന തെക്കന്‍ സുഡാനില്‍ പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ ബലാത്സംഗത്തിനിരകളായി. അജ്ഞാതരായ ആയുധധാരികളായ ആളുകളാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തിരിക്കുന്നത്. ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ്(എംഎസ്എഫ്) വിവരം പുറത്തുവിട്ടത്.

പത്തു വയസുകള്ള പെണ്‍കുട്ടികള്‍ മുതല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ വരെ ബലാത്സംത്തിനിരകളായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ ക്ലിനിക്കില്‍ കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 104 സ്ത്രീകള്‍ ചികിത്സയ്‌ക്കെത്തിയെന്ന് എംഎസ്എഫ് പറയുന്നു.

സെപ്റ്റംബറില്‍ സമാധാന കരാര്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല. സൈനിക വേഷത്തിലും അല്ലാതെയും എത്തിയാണ് അതിക്രമം.

അതേസമയം, ഔദ്യോഗികവൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ്. തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്ന രാജ്യമാണെന്നും വാര്‍ത്ത തെറ്റാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ