ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

‘പേരിന്റെ വില കാണിക്കാത്ത സംഘടനയാണിത്’ എന്ന പരാമര്‍ശത്തോടെയാണ് പിന്‍മാറുന്ന വിവരം അംബാസഡറായ നിക്കി ഹാലി അറിയിച്ചത്

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി. ‘പേരിന്റെ വില കാണിക്കാത്ത സംഘടനയാണിത്’ എന്ന പരാമര്‍ശത്തോടെയാണ് പിന്‍മാറുന്ന വിവരം അംബാസഡറായ നിക്കി ഹാലി അറിയിച്ചത്. മാറ്റം വരുത്താന്‍ മനുഷ്യാവകാശ സംഘടനയ്‌ക്ക് ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ നല്‍കിയിരുന്നതായി അമേരിക്കയുടെ യുഎന്‍ പ്രതിനിധി നിക്കി പറഞ്ഞു.

ഇസ്രയേലിനെതിരെ പക്ഷപാതപരമായാണ് കൗണ്‍സില്‍ പെരുമാറുന്നതെന്ന് നിക്കി ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന ചൈന, ക്യൂബ, വെനസ്വേല, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കിയിട്ടും ഇസ്രയേലിനെ അകറ്റി നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിക്കി ഹാലി അറിയിച്ചു. ‘മനുഷ്യാവകാശങ്ങളെ കളിയാക്കുന്ന ഒരു കപട സംഘടനയ്ക്കൊപ്പം തുടരാന്‍ ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങളെ സമ്മതിക്കാത്തത് കൊണ്ടാണ് ഈ തീരുമാനമെടുത്തത്’, നിക്കി ഹാലി തുറന്നടിച്ചു.

കുടിയേറ്റ രക്ഷിതാക്കളില്‍ നിന്നും അവരുടെ കുട്ടികളെ അകറ്റുന്ന ട്രംപ് സര്‍ക്കാരിന്റെ നടപടികളെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പിന്‍മാറ്റം. എന്നാല്‍ ഇസ്രയേലിനെതിരായ വിവേചനം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി.

കൗണ്‍സിലില്‍ നിന്നും പിന്‍മാറുമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴത്തെ പിന്‍മാറ്റം സ്ഥിരമായിട്ടുളളതല്ലെന്നും മാറ്റത്തിന് ഐക്യരാഷ്ട്രസഭ തയ്യാറായല്‍ സന്തോഷത്തോടെ തിരികെ വരുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: United states pulls out of un human rights council says not worthy of its name

Next Story
ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com