ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില ഒരു രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍. എന്നാല്‍ കൂടിയ ഇന്ധനവിലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുറച്ചതിന് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ധനവില കുറയ്ക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നികുതി വരുമാനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തോട് ഇന്ധനനികുതി കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവിടുത്തെ ധനമന്ത്രി അന്ന് അനുകൂലമായല്ല പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്ത് നികുതി കുറയ്ക്കാൻ കേരളം തയ്യാറായിരിക്കുന്നു. ഇക്കാര്യത്തിൽ കേരളത്തെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവിലയില്‍ സംസ്ഥാനം ഈടാക്കുന്ന നികുതി കുറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയാവുകയായിരുന്നു. ജൂണ്‍ ഒന്ന് മുതലായിരിക്കും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടാവുക. ഒരു രൂപ കുറവുവരുത്തുന്ന രീതിയിലാണ് ഇളവ് വരുത്തുക.

നിലവിലെ വിലയില്‍ 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് ഏകദേശം 19 രൂപയോളം വരും. വര്‍ദ്ധിപ്പിച്ച നികുതിയില്‍ ഇളവ് വരുത്തിയാണ് ഒരു രൂപ കുറക്കുക. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഒരു സന്ദേശമായാണ് ഇത് മുന്നോട്ടുവയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ