ന്യൂഡൽഹി: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ്-19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്, വ്യവസായ-പാർലമെന്ററി കാര്യ സഹമന്ത്രിയായ മേഘ്‌വാളിനെ, രണ്ടുതവണ പരിശോധന നടത്തിയതായും രണ്ടാമത്തെ റിപ്പോർട്ടിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും പറഞ്ഞു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പറഞ്ഞത്.
Read More: ആന്ധ്രപ്രദേശിൽ കോവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; ഏഴ് മരണം
कोरोना के शुरूआती लक्षण आने पर मैंने टेस्ट करवाया व पहली जाँच नेगेटिव आने के बाद आज दूसरी जाँच पॉजिटिव आई है।
मेरी तबीयत ठीक है परन्तु चिकित्सकीय सलाह पर AIIMS में भर्ती हूँ। मेरा निवेदन है कि जो लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया अपने स्वास्थ्य का ध्यान रखे ।— Arjun Ram Meghwal (@arjunrammeghwal) August 8, 2020
ബികനേറില്‍ നിന്നുള്ള ബിജെപി എംപിയാണ് മേഘ്‌വാള്‍. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“കോവിഡ്-19 ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനാവുകയും രണ്ടാമത്തെ റിപ്പോർട്ടിൽ പോസിറ്റീവായി കാണപ്പെടുകയും ചെയ്തു. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ എയിംസിൽ പ്രവേശിച്ചു, ഒപ്പം എന്നെ ബന്ധപ്പെടുന്ന എല്ലാവരോടും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” മേഘ്‌വാള്‍ പറഞ്ഞു.
ശരീരത്തിൽ കൊറോണ വൈറസിനെതിരെ ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്നും, ഇതിൽ പ്രതിരോധത്തിന് സഹായകമായ ഘടകങ്ങള്‍ ഉണ്ടെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. ജൂലൈ അവസാനത്തിലാണ് അർജുൻ റാം മേഘ്‌വാളിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.