പെഗാസസ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസിനെ “സുപാരി മീഡിയ” എന്ന് വിളിച്ച് കേന്ദ്രമന്ത്രി ജനറൽ വി കെ സിങ്. ഇസ്രായേലുമായുള്ള കരാറിന്റെ ഭാഗമായി 2017-ൽ പെഗാസസ് ചാര ഉപകരണം ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.
2017-ൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ ഏകദേശം രണ്ട് ബില്യൺ യുഎസ് ഡോളറിന്റെ അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഇടപാടിന്റെ കേന്ദ്രബിന്ദുവായിരുന്നു ഇസ്രായേലി സ്പൈവെയർ പെഗാസസും ഒരു മിസൈൽ സംവിധാനവുമെന്ന്, ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയക്കാർ, മറ്റുള്ളവർ എന്നിവർക്കെതിരെ ചാരപ്പണി ചെയ്യാൻ ചില ഗവൺമെന്റുകൾ പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചുവെന്ന ആരോപണം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.
ന്യൂയോർക്ക് ടൈംസിനെതിരെ ട്വിറ്ററിലായിരുന്നു വികെ സിങ്ങിന്റെ പരാമർശം. “നിങ്ങൾക്ക് ന്യൂയോർക്ക് ർ യെ വിശ്വസിക്കാമോ?? “സുപാരി മീഡിയ” എന്നാണ് അവർ അറിയപ്പെടുന്നത്,” സിങ് കുറിച്ചു. മുൻ ഇന്ത്യൻ കരസേനാ മേധാവി കൂടിയാണ് സിങ്.