ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ സ്ഥാനാർഥിയുടെ പേര് നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് യെച്ചൂരി ആവശ്യപ്പെട്ടു. മതേതര മൂല്യങ്ങളിൽ വിശ്വാസമുള്ള വ്യക്തിയാകണം. ഭരണഘടനമൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്ന വ്യക്തിയാകണമെന്നും യെച്ചൂരി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു.

പൊതുസ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും എന്നാൽ പേരുകളൊന്നും അവർ നിർദേശിച്ചില്ലെന്നും യെച്ചൂരി പറഞ്ഞു. സമാനവിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ചയും ഫലപ്രദമായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ