ന്യൂഡല്‍ഹി : ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ കേന്ദ്രമന്ത്രി രാജന്‍ ഗുഹൈനെതിരെ ബലാത്സംഗ കേസ്. റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന രാജന്‍ ഗുഹൈനെതിരായ കേസിനാസ്പദമായ പരാതി ലഭിച്ചത് ഓഗസ്റ്റ് 2നാണ്. പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണ്.

സ്ത്രീയുടെ പരാതിക്ക് പിന്നാലെ തന്നെ മന്ത്രിയും പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. പരാതിക്കാരിയും കുടുംബവും തന്നെ നിരന്തരം ബ്ലാക്മെയില്‍ ചെയ്യുകയാണ് എന്നായിരുന്നു അസമിലെ നൗഗോന്ഗില്‍ നിന്നുമുള്ള ബിജെപി എംപിയുടെ പരാതി.

പിന്നാലെ തന്നെ പരാതിക്കാരി പരാതിപിന്‍വലിക്കുകയുമുണ്ടായി. യുവതി പരാതി പിന്‍വലിച്ചെങ്കിലും കേസ് നിലനില്‍ക്കുന്നു എന്നാണ് പൊലീസ് സൂപ്രണ്ട് അറിയിച്ചത്. വഞ്ചന, ബലാത്സംഗം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് എട്ട് മാസം മുന്‍പാണ് എന്ന് പൊലീസ് പറഞ്ഞു.

അതേസമയം തനിക്കെതിരായ ആരോപണത്തിന് മുതല്‍ ഗൂഡാലോചനയുണ്ട് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. “ഓരോ തവണ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വീണ്ടും ആരോപിച്ചിരിക്കുന്നു എന്ന് മാത്രമാണ്. സത്യം വൈകാതെ വെളിപ്പെടും.” മന്ത്രി ദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട്‌ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook