Latest News

‘ഉദ്ധവിനെ തല്ലുമായിരുന്നു’വെന്ന പരാമർശം; കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്

നാസിക് സിറ്റി പൊലീസ് സംഘം രത്നഗിരിയിലെ സംഗമേശ്വറിലെത്തിയാണ് റാണെയെ അറസ്റ്റ് ചെയ്തത്

Narayan Rane arrested, Rane arrest, Rane arrested, Devendra Fadnavis, Narayan Rane, Uddhav Thackeray, Narayan Rane fir, Narayan Rane uddhav thackeray independence day, Mumbai news, Pune news, ഉദ്ധവ്, ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര, നാരായൺ റാണെ, റാണെ, അറസ്റ്റ്, malayalam news, news in malayalam, ie malayalam

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയതിന് കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നാരായൺ റാണെെയെ മഹാരാഷ്ട്ര പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

റായ്ഗഡിലെ മഹാദ് നഗരത്തിലെ ഒരു ഹാളിൽ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ റാണെയുടെ വിവാദ പരാമർശം. ഉദ്ധവിനെ തല്ലുമായിരുന്നു എന്നായിരുന്നു റാണെ പറഞ്ഞത്.

“സ്വാതന്ത്ര്യ വർഷം മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാകരമാണ്. തന്റെ പ്രസംഗത്തിനിടെ സ്വാതന്ത്ര്യത്തിന്റെ വർഷങ്ങളുടെ എണ്ണം അന്വേഷിക്കാൻ അദ്ദേഹം പിറകിലേക്ക് പോയി. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അയാളെ തല്ലുമായിരുന്നു,” എന്നായിരുന്നു പരാമർശം.

സംഭവത്തിൽ നാസിക് സിറ്റി പൊലീസാണ് റാണെയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ നാസിക്കിൽ നിന്ന് തിരിച്ച സംഘം രത്നഗിരിയിലെ സംഗമേശ്വറിൽ വച്ച് റാണെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റാണെയെ തുടർന്ന് നാസിക് നഗരത്തിലേക്ക് കൊണ്ടുപോയി.

Read More: ‘നമ്മൾ ജീവിക്കുന്നത് താലിബാൻ രാഷ്ട്രത്തിലല്ല;’ ഹിന്ദു രക്ഷാദൾ നേതാവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

രത്‌നഗിരിയിലെ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് എംപിയെ അറസ്റ്റ് ചെയ്തത്.

നാസിക്കിലെ സൈബർ പൊലീസ് ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് മന്ത്രി തന്റെ അഭിഭാഷകർ വഴി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ ഫയൽ ചെയ്യുന്ന നാസിക്കിലെ കോടതിയെ സമീപിക്കാൻ സമയം തേടി അഭിഭാഷകർ ട്രാൻസിറ്റ് മുൻകൂർ ജാമ്യം തേടിയിരുന്നു. ഈ ഹർജിയും കോടതി തള്ളി. ഇതേ എഫ്ഐആറുമായി ബന്ധപ്പെട്ട് റാണെ സമർപ്പിച്ച പ്രത്യേക മുൻകൂർ ജാമ്യാപേക്ഷയും നിരസിക്കപ്പെട്ടു.

മറ്റെല്ലാ നിയമസാധ്യതകളും തീർന്നതിന് ശേഷമാണ് റാണിയെ തടഞ്ഞതെന്ന് രത്നഗിരി ജില്ലാ മജിസ്ട്രേറ്റ് ബി.എൻ.പാട്ടീൽ പറഞ്ഞു.

മഹാരാഷ്ട്ര പൊലീസും രത്നഗിരി എസ്പിയും അദ്ദേഹത്തോട് പെരുമാറിയ വിധത്തെ ഞങ്ങൾ അപലപിക്കുന്നുവെന്ന് അറസ്റ്റ് സമയത്ത് റാണെയ്ക്കൊപ്പമുണ്ടായിരുന്ന ബിജെപി എംഎൽസി പ്രസാദ് ലാഡ് പറഞ്ഞു,

“അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ കൈകാര്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു … ഏത് വകുപ്പിലാണ് അറസ്റ്റ് ചെയ്തതെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചോർത്ത് ഞങ്ങൾ ഭയപ്പെടുന്നു,” പ്രസാദ് ലാഡ് പറഞ്ഞു.

Read More: സമയപരിധിക്ക് മുൻപ് രണ്ടാം ഡോസ് വാക്സിൻ എടുത്താൽ ഫലപ്രാപ്തിയെ ബാധിക്കുമോ; കേന്ദ്രത്തിനോട് ഹൈക്കോടതി

തന്റെ പരാമർശത്തിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ വാദം കേൾക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടികളിൽ നിന്നും അദ്ദേഹം ഇളവ് തേടിയിരുന്നു. മഹദ് (റായ്ഗഡ്), പൂനെ, നാസിക് എന്നിവിടങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്ഐആറുകളെയും അദ്ദേഹം ചോദ്യം ചെയ്ചിരുന്നു.

ചൊവ്വാഴ്ച നേരത്തെ റാണെ തന്റെ പരാമർശങ്ങളെ ന്യായീകരിക്കുകയും ചെയ്തിരുന്നു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. “ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. നിങ്ങൾ അത് ടിവിയിൽ പരിശോധിച്ച് കാണിക്കണം, അല്ലാത്തപക്ഷം ഞാൻ നിങ്ങൾക്കെതിരെ (മീഡിയക്കെതിരെ) ഒരു കേസ് ഫയൽ ചെയ്യും. ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെങ്കിലും, മാധ്യമങ്ങൾ എന്റെ ‘ആസന്നമായ’ അറസ്റ്റ് സംബന്ധിച്ച് ഊഹാപോഹങ്ങൾ കാണിക്കുന്നു. ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ,” റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരായ റാണെയുടെ പരാമർശം നിയമപ്രകാരം ഒരു കുറ്റമായി കണക്കാക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

“മുഖ്യമന്ത്രിക്കെതിരായ റാണെയുടെ പരാമർശത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. പക്ഷേ, മുഴുവൻ ബിജെപിയും റാണെയ്ക്കൊപ്പമാണെന്ന് ഞാൻ വ്യക്തമാക്കാം. മിക്കവാറും, അത്തരം ഒരു സ്വഭാവവിരുദ്ധ പരാമർശത്തെ ഭരണ സഖ്യത്തിന് പ്രസ്താവനകളിലൂടെ നേരിടാൻ കഴിയുമായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യം എവിടെയായിരുന്നു? മഹാരാഷ്ട്ര നിയമപരമായി ഭരിക്കുമോ? ഇതാണോ താലിബാൻ? ” എന്നായിരുന്നു ഫട്നാവിസ് പറഞ്ഞത്.

സംസ്ഥാന സർക്കാരിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ഫട്നാവിസ് “പോലീസിന്റെ നഗ്നമായ അധികാര ദുരുപയോഗം” ആണ് ഇതെന്നും സംഭവവികാസങ്ങൾ വളരെ നിർഭാഗ്യകരമാണെന്നും പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Union minister narayan rane arrested in maharashtra for remark against maharashtra cm

Next Story
അഫ്ഗാനിസ്ഥാനിൽ ഉക്രെയ്ൻ വിമാനം റാഞ്ചി; ഇറാനിലേക്ക് കടത്തിയതായി റിപ്പോർട്ട്Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indians in Afghan, Evacuation of Indians, Afghanistan Update, Taliban Afghan conflict, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com