ന്യൂഡൽഹി: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ അലീമുദ്ദീൻ അൻസാരിയെന്ന ആളെ കൊന്ന കേസിൽ പിടിയിലായ പ്രതികൾക്ക് ബിജെപി വക സ്വീകരണം. റിമാന്റിലായിരുന്ന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് കേന്ദ്രമന്ത്രി ജയന്ത് സിൻഹുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.

ചടങ്ങിൽ പങ്കെടുത്ത സിൻഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു. ബി.ജെ.പി നേതൃത്വമാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രതികളെ പൂമാലയണിയിക്കുന്നതിന്റെയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂൺ 29 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഝാർഖണ്ഡിലെ രാംഗഢിൽ ബീഫ് കടത്തിയെന്നാരോപിച്ചാണ് ആൾക്കൂട്ടം അലീമുദ്ദീൻ അൻസാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിൽ 12 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ എട്ട് പേരാണ് ജാമ്യം നേടി കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ