ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ ലോകാരോഗ്യസംഘടന എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും. മേയ് 22 നു ഹർഷവർധൻ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കേന്ദ്ര ആരോഗ്യമന്ത്രിയായ ഹർഷവർധനാണ്.
Read Also: Horoscope Today May 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ലോകാരോഗ്യസംഘടന എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യ ഹർഷവർധനെ നാമനിർദേശം ചെയ്യും. മേയ് 22 നു ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കും. ജപ്പാൻകാരനായ ഡോ.ഹിരോകി നകതാനിയാണ് ഇപ്പോൾ ചെയർമാൻ. 34 അംഗ എക്സിക്യൂട്ടീവ് ബോർഡ് ആണ് ലോകാരോഗ്യസംഘടനയുടേത്. ഹർഷവർധനെ നാമനിർദേശം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം വേൾഡ് ഹെൽത് അസംബ്ലിയിൽ നേരത്തെ അംഗീകരിച്ചിരുന്നു.
എക്സിക്യൂട്ടീവ് ബോർഡിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകാൻ ദക്ഷിണേഷ്യൻ ഗ്രൂപ്പിൽ നേർത്തെ ധാരണയായിരുന്നു. 194 അംഗങ്ങളാണ് ദക്ഷിണേഷ്യൻ ഗ്രൂപ്പിൽ ഉള്ളത്. മൂന്നു വർഷത്തേക്കാണ് ബോർഡിൽ അംഗത്വം.
Read Also: ‘സഖാവ് മിന്നിച്ചു കേട്ടാ’; നായനാര്‍ ഓര്‍മ്മദിനത്തില്‍ തെളിയുന്ന ചിലത്
ഒരു വർഷമാണ് ചെയർമാന്റെ കാലാവധി. ശേഷിക്കുന്ന രണ്ടുവർഷം ദക്ഷിണേഷ്യൻ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ലഭിക്കും. ലോകാരോഗ്യസംഘടനയടെ അടുത്ത ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുന്നതിൽ ഹർഷവർധന് നിർണായക പങ്കുണ്ട്.