ജയ്പൂര്‍:ബിജെപി റാലിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ രാഷ്ട്രീയത്തിലെ രാവണന്‍ എന്ന് വിളിച്ച കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് എതിരെ രാജസ്ഥാന്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാന്‍ ഹെറിറ്റേജ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പ്രൊമോഷന്‍ അതോറിറ്റി ചെയര്‍മാനുമായ കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിംഗ് ജാദവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
താന്‍ വളരെക്കാലമായി അശോക് ഗെലോട്ടിന്റെ അനുയായിയാണെന്നും അദ്ദേഹത്തിന്റെ ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്നും ജാദവത്ത് പരാതിയില്‍ പറയുന്നു. .
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ രാഷ്ട്രീയത്തിലെ രാവണന്‍ എന്ന് അഭിസംബോധന ചെയ്ത് അപമാനിച്ച ഗജേന്ദ്ര സിംഗ് കുറ്റം ചെയ്തു. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ രാജ്യം മുഴുവന്‍ അശോക് ഗെലോട്ടിന് ലഭിക്കേണ്ട പരിഗണന വലുതാണ്’ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയ പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 27 ന് ചിറ്റോര്‍ഗഡില്‍ നടന്ന ജന്‍ ആക്രോശ് റാലിയില്‍ കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. ”നിങ്ങള്‍ക്ക് രാഷ്ട്രീയത്തിലെ ഈ രാവണന്‍ അശോക് ഗെഹ്ലോട്ടിനെ തടയുമെങ്കില്‍ നിങ്ങളുടെ രണ്ട് കൈകളും ഉയര്‍ത്തുക, ഒപ്പം രാജസ്ഥാനില്‍ രാമരാജ്യം സ്ഥാപിക്കാന്‍ ഭാരത് മാതാ കീ ജയ് പറയൂ.
‘27.04.2023 ന്, ചിറ്റോര്‍ഗഡിലെ പൊതുസ്ഥലമായ സുഭാഷ് ചൗക്ക് പഴയ ബസ് സ്റ്റാന്‍ഡില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടി ഒരു യോഗം സംഘടിപ്പിച്ചു, അതില്‍ ധാരാളം ആളുകള്‍ തടിച്ചുകൂടി… യോഗത്തില്‍ കുറ്റാരോപിതനായ ഗജേന്ദ്ര സിംഗ് മുഖ്യ പ്രഭാഷകനായി സംസാരിച്ചു. , വേദിയില്‍ നിന്നുള്ള തന്റെ പ്രസംഗത്തില്‍, പൊതുവേദിയില്‍ നിന്ന് സമൂഹത്തില്‍ മതപരമായ അസ്വാരസ്യം സൃഷ്ടിച്ച് ആളുകളെ പ്രേരിപ്പിക്കുന്ന ഗുരുതരമായ കുറ്റമാണ് അദ്ദേഹം ചെയ്തത്. അവിടെയുണ്ടായിരുന്ന മറ്റ് നേതാക്കളുടെ പിന്തുണയും ഉണ്ടായിരുന്നു,” എഫ്ഐആര്‍ പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, സഞ്ജീവനി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഗെ്ലോട്ട് ഗജേന്ദ്ര സിങ് ഷെഖാവത്തിനെ നിരന്തരം ആക്രമിച്ചതിനാല്‍ ഇരുവരും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചുകൊണ്ടിരുന്നു, ഈ ആരോപണം കേന്ദ്രമന്ത്രി നിഷേധിച്ചു. നിലവില്‍ ജോധ്പൂരില്‍ നിന്നുള്ള ബിജെപി എംപിയായ ശെഖാവത്ത്, ഗെഹ്ലോട്ട് അഞ്ച് തവണ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പാര്‍ലമെന്റില്‍ എത്തുന്നത്. 2019ല്‍ ഗെലോട്ടിന്റെ മകന്‍ വൈഭവിനെ തോല്‍പ്പിച്ചാണ് ഷെഖാവത്ത് രണ്ടാം തവണയും വിജയിച്ചത്. രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരായ കേസുകള്‍ അന്വേഷിക്കുന്ന നോഡല്‍ ബ്രാഞ്ചായ രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി-സിബി ഡിപ്പാര്‍ട്ട്മെന്റാണ് എഫ്ഐആര്‍ അന്വേഷിക്കുന്നത്.